
‘എനിക്ക് അവളെ ശെരിക്കും ഇഷ്ടമായിരുന്നു’ ! അവൾക്കും എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ! ധ്യാൻ തുറന്ന് പറയുന്നു !
ഇന്ന് ധ്യാൻ ശ്രീനിവാസനെ അറിയവർത്തവർ വളരെ ചുരുക്കമായി മാറിയിരിക്കുകയാണ്. കാരണം അത്രയും പ്രശസ്തമാണ് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങളും. ഇന്ന് ധ്യാൻറെ സിനിമയിൽ ഉപരി ആരാധകരിൽ ഏവരും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കാണാൻ ഇഷ്ടപെടുന്ന മലയാളികളെയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്, മുഖം നോക്കാതെ ഏത് കാര്യവും വളരെ രസകരമായി തുറന്ന് പറയാനും അവതരിപ്പിക്കാനും ഒരു പ്രത്യേക കഴിവ് തന്നെയാണ് ധ്യാന്‍ ഉള്ളത്.
അത്തരത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ തനിക്ക് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ധ്യാൻ. നടി നവ്യ നായരല്ലാതെ മറ്റേതെങ്കിലും നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി. ഞങ്ങൾ ഒരുമിച്ച് ചെയ്ത ‘അടി കപ്യാരേ കൂട്ടമണിയുടെ സെറ്റില്‍ വെച്ച് അവളോട് എനിക്ക് ശെരിക്കും പ്രണയമായിരുന്നു. അവളോട് അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അവള്‍ക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്നാണ് എന്റെ ഒരു തോന്നല്‍. പക്ഷെ അത് അവൾ പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റില്‍ അവളുടെ അച്ഛന് കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം പറയാതിരുന്നത് എന്നും ധ്യാൻ പറയുന്നു.

അതുപോലെ തന്റെ കുടുംബത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മക്കളിൽ എനിക്കാണ് അച്ഛൻ എപ്പോഴും കൂടുതൽ പരിഗണന തന്നിരിക്കുന്നത്, വിനീതിന് പോലും അത്രയും സ്വാതന്ദ്ര്യം കൊടുത്തിട്ടില്ല എന്നും ധ്യാൻ പറയുന്നു. അതുപോലെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എന്റെ വീടിന്റെ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചാണ്. അത് എപ്പോള്‍ നടക്കുമെന്നാണ് എന്റെ ചിന്ത. അതു കിട്ടിയിട്ട് വേണം എനിക്ക് എന്തെങ്കിലും ചെയ്യാന്‍. പക്ഷെ, ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല. അച്ഛനും അമ്മയും എന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം.
എനിക്കൊക്കെ അൻപത് വയസ് ആയിട്ട് അച്ഛൻ ഈ പണം തന്നിട്ട് എന്ത് ചെയ്യാനാ. കാര്ന്നോന്മാര് മക്കള്‍ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നല്ലേ പറയുന്നത്. അത് ഇപ്പോഴെ കിട്ടിയാല്‍ വളരെ നന്നായിരുന്നു. പക്ഷെ ഞാൻ സമ്പാദിക്കുന്നത് മുഴുവനും സൂക്ഷിച്ചുവെച്ചിരിക്കുകയാണ്, അനാവശ്യമായി ഒന്നും ചിലവാക്കുന്നതേ ഇല്ല. അതുപോലെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതി വെച്ച സ്വത്തിനെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് എന്നും ധ്യാൻ പറയുന്നു.
Leave a Reply