
ചെയ്യുന്ന സിനിമ നമ്മുടേത് എന്ന ഒരു തോന്നൽ ഉണ്ടാകണം ! ഷെയിൻ കാരണം ആ പാവം ആശുപത്രിയിൽ ആയി ! വിമർശനവുമായി ധ്യാൻ ശ്രീനിവാസൻ !
ഷൂട്ടിങ് സെറ്റുകളിൽ അച്ചടക്കം ഇല്ലെന്ന പരാതിയുടെ മേൽ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയിരിക്കുകയാണ്. ഷെയിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് തന്റെ അഭിപ്രയം വ്യക്തമാക്കിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ധ്യാന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഷെയ്ന് നിഗം എഡിറ്റിംഗ് കാണണം തുടങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞത് ശരിയാണോ എന്നാണ് ചോദ്യം ഉയര്‍ന്നത്.
ഷൂട്ടിങ് സെറ്റുകളിൽ ഇത്തരം പിടിവാശികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധ്യാന്‍ പറഞ്ഞു. എഡിറ്റിംഗ് കാണണം എന്ന് ആവശ്യപ്പെട്ടാല്‍ എഡിറ്റിംഗ് ഇപ്പോള്‍ സ്പോട്ടില്‍ തന്നെ കാണാന്‍ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിംഗ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്തിട്ടെ മുന്നോട്ട് പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ല. ഇവിടെ ഷെയിൻ മനസിലാക്കേണ്ടത് ഈ ചെയ്യുന്നത് നമ്മുടെ സിനിമയാണ്. നമ്മുടെ ജോലിയാണ്, അന്നമാണ്. അതിന്റെ അതിന്റെ എല്ലാ മാന്യതയും നൽകണം.
എല്ലാവരും ഒരുമിച്ച് ഒരു മനസോടെ സഹകരിക്കണം. ഈ ‘ഞാന്‍’ എന്ന സ്വാര്‍ത്ഥത വിട്ട് ആ സിനിമയ്ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അതിന്റെ ടെക്നീഷ്യന്മാരെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കരുത്. അത്തരം ഒരു അവസ്ഥയില്‍ ഡയറക്ടറൊക്കെ വിഷമിച്ച് പോകും. അവരുടെ ക്രിയേറ്റീവ് കാര്യത്തില്‍ നടന്മാര് കയറി ഇടപെടുമ്പോള്‍ ശരിക്കും തളര്‍ന്ന് പോകും. ഞാന്‍ ഒരു ഡയറക്ടറായ ആളാണ്.

അതുപോലെ ഞാൻ കേട്ടു ഷെയിൻ കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായി എന്ന്. എത്രയോ സ്വപ്നവുമായി എത്തുന്ന ഒരു സംവിധായകനെ അത്തരം ഒരു അവസ്ഥയില്‍ എത്തിക്കുക എന്നത് എന്തൊരു മോശം കാര്യമാണ്. സോഫിയ പോളിന്റെ പ്രൊഡക്ഷന്‍ കമ്പനി വലിയ സിനിമകള്‍ ചെയ്തിട്ടുള്ളവരാണ്. അവര്‍ ഇതുവരെ ആര്‍ക്കെതിരെയും ഇത്തരം പരാതി ഉയര്‍ത്തിയിട്ടില്ല. ഇത്തരം ഒരു പരാതി വരണമെങ്കില്‍ അത് ജെനുവിന് പരാതി ആയിരിക്കണം.
സിനിമ നമ്മുടെ എല്ലാം ജോലിയാണ്, ആ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്റെതാണ്, അത് ഞാന്‍ തന്നെ പരിഹരിക്കണം. എന്റെ സെറ്റില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു പ്രശ്നം ഇല്ലാതെ സിനിമ മുന്നോട്ട് പോകട്ടെ എന്ന് കരുതുമ്പോഴാണ് ചില മുന്‍നിര നടന്മാര് തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്ക്കാന് സാധിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.
Leave a Reply