
എന്നെ കൊണ്ട് എന്റെ വീടിന് ഇന്ന് ഈ നിമിഷം വരെയും ഒരു ഗുണവും ഉണ്ടായിട്ടില്ല ! അച്ഛനെയും ചേട്ടനെയും ഒക്കെ നാറ്റിച്ചുകൊണ്ടിരിക്കുകയാണ് ! ധ്യാൻ പറയുന്നു !
ഒരു പക്ഷെ അഭിമുഖങ്ങളിൽ കൂടി ഏറെ ജനശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ഒരു പക്ഷെ ധ്യാനിന്റെ സിനിമകളേക്കാൾ ഇന്ന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ഒരു ഒളിമറ ഇല്ലാതെ എല്ലാം തുറന്ന് പറയുന്ന ധ്യാനിന് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ധ്യാനിന്റെ തിരക്കഥയിൽ ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് ‘പ്രകാശന് പറക്കട്ടെ’.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ, ഈ സിനിമയില്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്ത കാര്യങ്ങളാണെന്ന് പറഞ്ഞല്ലോയെന്നും അത് എന്തൊക്കെ കാര്യങ്ങളാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ഇതൊക്കെ ദാരിദ്ര്യത്തിന് താഴെ, ഞാന്‍ ഒക്കെ റിച്ച് ഫാമിലിയല്ലേ. ഇത് മിഡില്‍ ക്ലാസിനും താഴെ നില്ക്കുന്ന പാവപ്പെട്ട കുടുംബമാണ്’ എന്നായിരുന്നു’ ധ്യാനിന്റെ മറുപടി.

എന്നാൽ സിനിമയിലെ മാത്യു എന്ന കഥാപാത്രത്തിന് ഒരുപാട് കഴിവുകളുള്ള ഒരു അനിയനുണ്ട്. എന്നാല്‍ തനിക്ക് യാതൊരു കഴിവുമില്ലായിരുന്നെന്നും ധ്യാന്‍ തുറന്ന് പറയുന്നു. എഴുന്നേല്ക്കും, ചോറ് തിന്നും, ഉറങ്ങും. ’20- 22′ വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു താനെന്നും ധ്യാന്‍ പറഞ്ഞു. ഇപ്പോഴും വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും അച്ഛനെയും ചേട്ടനെയുമൊക്കെ ഇന്റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണല്ലോയെന്നും ആ രീതിയില്‍ തനിക്ക് മാത്യുവിനെ ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ധ്യാന്‍ പറഞ്ഞു.
അതുപോലെ തന്റെ ചേട്ടനായ വിനീതിനെ കുറിച്ചും ധ്യാൻ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇങ്ങനെ.. തന്റെ ചേട്ടനായ വിനീതിന്റെ കയ്യില്‍ നിന്നും താൻ ഒരുപാട്റെ പൈസ പല കള്ളങ്ങളൂം പറഞ്ഞ് വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്നെ ചേട്ടന്റെ കയ്യില്‍ കണക്ക് ഉണ്ടെന്നും ധ്യാന്‍ പറഞ്ഞിരുന്നു. എന്നാൽ ധ്യാന്‍ പറഞ്ഞ ഈ കാര്യം തെറ്റാണെന്നാണ് ഇപ്പോൾ വിനീത് ശ്രീനിവാസന് തന്നെ പറയുന്നത്. ബിഹൈയിന്‍ഡ് വുഡ്സ് അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ വെച്ചായിരുന്നു വിനീതിന്റെ മറുപടി.
ഞാൻ അങ്ങനെ അവൻ വാങ്ങിയ കാശിനൊക്കെ കണക്ക് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആ പൈസ എന്റെ കയ്യില്‍ ഉണ്ടാകില്ലേ, പക്ഷെ അങ്ങനെ ഒരു കണക്കൊന്നും എന്റെ കയ്യില്‍ ഇല്ല. അവന് വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’ എന്നാണ് വിനീത് പറയുന്നത്. ധ്യാനെ വെച്ച് ഇനി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ഞാന്‍ എഴുതുന്ന കഥക്ക് ആരാണോ ചേരുന്നത് അവര്‍ സിനിമയിലേക്ക് വരും എന്ന് മാത്രമേ ഉള്ളു എന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു.
Leave a Reply