
ചേട്ടന്റെ ആ സിനിമ എനിക്കിഷ്ടപെട്ടില്ല, സിനിമയുടെ സെക്കൻഡ് ഹാഫ് ഞാൻ തിയറ്ററിൽ കണ്ടില്ല ! പകുതിക്കുവെച്ച് ഇറങ്ങിപോരുന്നു ! ധ്യാൻ പറയുന്നു
മലയാള സിനിമയുടെ അനുഗ്രഹീത കലാകാരൻ ശ്രീനിവാസന്റെ മക്കൾ എന്നതിനപ്പുറം വിനീതും ധ്യാനും ഇന്ന് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഇരുവരും സംവിധാനവും അഭിനയവും എല്ലാമായി സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ ചേട്ടന്റെ സിനിമയായ ‘ഹൃദയം’ തനിക്കിഷ്ടപെട്ടില്ല എന്ന് തുറന്ന് പറയുകയാണ് ധ്യാൻ. എനിക്ക് ഒട്ടും റിലേറ്റ് ചെയ്യാൻ പറ്റാത്ത സിനിമയാണ് ഹൃദയം. എന്റെ കുട്ടി കാലത്ത് തനിക്ക് ആഘോഷിക്കാന്‍ ക്ലാസ്സ്മേറ്റ്‌സ് പോലുള്ള ക്യാമ്പസ് സിനിമകളുണ്ടായിരുന്നുവെന്നും ഇന്നത്തെ തലമുറയുടെ ഇഷ്ട്ടപെട്ട ക്യാമ്പസ് സിനിമ ഹൃദയം പോലുള്ളവയാണെന്നും ധ്യാൻ പറയുന്നു.
ഞാൻ തിയറ്ററിൽ ആ സിനിമ മുഴുവൻ കണ്ടിട്ടില്ല, പകുതിക്ക് വെച്ച് ഇറങ്ങി പോരുന്നു, എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാൻ പറ്റാത്ത സിനിമയാണ് അത്, മുഴുവൻ സിനിമ ഈ അടുത്ത കാലത്ത് അജുവിന്റെ മക്കൾ വീട്ടിൽ വന്നപ്പോൾ കുട്ടികൾ ആ സിനിമ കാണുന്നത് കണ്ടു അപ്പോഴാണ് ഞാനും ആ സിനിമ മുഴുവനായി കണ്ടത്, പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചു കൊല്ലും. അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് ഹൃദയത്തിലെ പല ഇന്‍സിഡന്റ്‌സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആള്‍ക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്.

എന്റെ അഭിപ്രായത്തിൽ എനിക്ക് ഹൃദയത്തിലെ പല കാര്യങ്ങളും ക്രിഞ്ചായി തോന്നിയിട്ടുണ്ട്. പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. പക്ഷെ ജനറേഷന്‍ ഗ്യാപ് എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ്. ആ ഗ്യാപ് വന്നു കഴിഞ്ഞു. പുതിയ തലമുറയിലുള്ളവര്‍ക്കും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്കും ഹൃദയം ഭയങ്കര വര്‍ക്കാണ്. അവര്‍ക്കത് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.
ആര്‍ക്കെന്ത് ഇഷ്ട്ടപ്പെടും ആര്‍ക്കെന്ത് വര്‍ക്കാവുമെന്ന രീതിയില്‍ ക്ലാസ്സിഫൈ ചെയ്യേണ്ടി വരും. 18നും 30നും ഇടയിലുള്ളവര്‍ക്ക് ഇന്ന തരത്തിലുള്ള സിനിമയാണ് ഇഷ്ട്ടമെന്നും മുപ്പതിന് മുകളിലുള്ളവര്‍ക്ക് വേറെ തരത്തിലുള്ള പടങ്ങളാണ് താല്പര്യമുള്ളതെന്നുമുള്ള വേര്‍തിരിവുണ്ട്. പ്രേമം സിനിമ ഇഷ്ട്ടപെടാത്ത മുപ്പതിന് മുകളിലുള്ള ഒരുപാട് പേരുണ്ട്,
Leave a Reply