
നവ്യയുടെ മാറ്റം കണ്ട് ഞാൻ തകർന്നത് പോലെ ഇന്ന് നിന്റെ ഫാൻസും തകർന്ന് പോയിക്കാണും !ശ്രീവിദ്യയോട് ധ്യാൻ ശ്രീനിവാസൻ പറയുന്നു !
അടുത്തിടെ ധ്യാൻ ശ്രീനിവാസൻ ഏവരുടെയും പ്രിയങ്കരനായി മാറിയിരുന്നു, ഒരു സിനിമയുടെ വിജയം പോലെയാണ് അന്ന് ഏവരും ധ്യാനിനെ ഇഷ്ടപെട്ടത്, സംഭവം ഒരു പഴയ ഒരു കുടുംബ അഭിമുഖം വൈറലായി മാറിയതായിരുന്നു എങ്കിലും അതിൽ ധ്യാനിന്റെ ആ സംസാരവും എന്തും തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യവും എല്ലാം ഏവർക്കും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതിൽ ധ്യാൻ പറഞ്ഞത് നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാന്‍ തുറന്ന് പറയുന്നു.
കൂടാതെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തി. വിനീത് തന്നോട് ‘മീര ജാസ്മിന് നിന്റെ ഏട്ടത്തിയമ്മ ആയി വന്നാല്‍ കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചിട്ടുണ്ടെന്നായിരുന്നു എന്നും ധ്യാന്‍ പറയുന്നുണ്ട്. ഇവരുടെ സംസാരം കേട്ട് അവതാരകനും ശ്രീനിവാസനും ചിരിക്കുന്നുതും വിഡിയോയിൽ കാണാം. ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ധ്യാൻ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. മീഡിയയിലുള്ള ഏതോ ഒരു സുഹൃത്താണ് ആ വീഡിയോ ആദ്യം അയച്ച് തരുന്നത്.
ആ സമയത്ത് ആ വീഡിയോ വളരെ കുറച്ച് പേര് മാത്രമേ അത് കണ്ടിട്ടുണ്ടായിരുന്നുള്ളു. ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഞാനത് കാണുന്നത്. അത് കണ്ടപാടെ അങ്ങ് വിട്ട് കളഞ്ഞു. അതെല്ലാം കഴിഞ്ഞ് ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് വീഡിയോ വ്യാപകമായി വൈറലായത്. സത്യത്തിൽ അതിനെ പറ്റി ഞാന്‍ ഒന്നും പിന്നെ ആലോചിച്ചിട്ടില്ല. പറഞ്ഞത് പറഞ്ഞു. ചെറിയ രീതിയിലങ്ങ് നാറി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പിന്നെ അപ്പോഴത്തെ ലുക്ക് കണ്ടിട്ട് ഒരു പൊ,ട്ട,ന്റെ കണക്ക് തോന്നി. പക്ഷേ കുറേ ആള്ക്കാര് നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇങ്ങനെ ഒക്കെ ആണല്ലേ. ജെനുവിന് ആയിരുന്നല്ലോ എന്നിങ്ങനെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും ധ്യാൻ റയുന്നു.

കൂടാതെ നടന്റെ ഏറ്റവും പുതിയതായി റിലീസായ സിനിമ സത്യം മാത്രമേ ബോധിപ്പിക്കു എന്നത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ആ ചിത്രത്തിൽ ധ്യാനിനൊപ്പം നടി ശ്രീവിദ്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ശ്രീവിദ്യയോട് ധ്യാൻ പറഞ്ഞ കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. ധ്യാനിന്റെ ഇപ്പോഴത്തെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ശ്രീവിദ്യ ചോദിക്കുന്നുണ്ട്. ഇപ്പോൾ തനിക്കൊരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും എന്നാൽ അതാരാണെന്ന് തുറന്ന് പറയാൻ കഴിയില്ലെന്നുമാണ് ധ്യാൻ പറയുന്നത്.
കൂടാതെ ശ്രീവിദ്യയോട് നിന്റെ മോഡേൺ ഡ്രസ്സിങ് കണ്ട് നിന്റെ ഫാൻസുകാർ തകർന്ന് പോയിട്ടുണ്ടാകുമെന്നും ധ്യാൻ പറയുന്നു. ‘അന്ന് എന്റെ സങ്കൽപങ്ങൾക്ക് വിപരീതമായി നവ്യയെ കണ്ടപ്പോൾ ഞാൻ തകർന്ന് പോയി. ഇപ്പോൾ അതുപോലെ നിന്നെ ഈ മോഡേൺ ലുക്കിൽ കണ്ട് നിന്റെ ഫാൻസ് തകർന്ന് പോയിട്ടുണ്ടാകും. നിന്റെ ശാലീന സൗന്ദര്യം ആയിരിക്കും ചിലപ്പോൾ അവരെ ആകർഷിച്ചത് എന്നും ധ്യാൻ ശ്രീവിദ്യയോട് പറയുന്നു.
Leave a Reply