
കാവ്യയെ അങ്ങനെ വിട്ട് കളയാൻ എനിക്ക് കഴിയില്ലായിരുന്നു ! മഞ്ജു പരാതി പറയുന്നുണ്ടായിരുന്നു, വിവാഹ ബന്ധത്തിൽ ആദ്യ, വേണ്ടത് ഈ ഒരു കാര്യമാണ് ! ദിലീപ് പറയുന്നു !
ദിലീപ് കാവ്യാ മഞ്ജു ഇവരുടെ വാർത്തകൾ എന്നും മലയാളികൾക്ക് ഇടയിൽ ഒരു സംസാര വിഷയം തന്നെയാണ്. ഇന്ന് കാവ്യയും ദിലീപും അവരുടെ മക്കളുമായി വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. മഞ്ജു ഇന്ന് സിനിമ തിരക്കുകൾ വളരെ ആസ്വദിച്ച് മുന്നോട്ട് പോകുന്നു. ഇപ്പോഴിതാ ഇതിന് മുമ്പ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
കാവ്യയുമായുള്ള വിവാഹത്തിന് മുമ്പുള്ള ദിലീപിന്റെ വാക്കുളാണ് ഇത്.. നിങ്ങൾക്ക് എതിരെ ഇങ്ങനെ നടക്കുന്ന ആക്ഷേപത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ ദിലീപ് നൽകുന്ന മറുപടി ഇങ്ങനെ ആയിരുന്നു. എന്റെയും കാവ്യയുടെയും പേരിൽ ഇങ്ങനെ മോശമായ കഥകൾ പരക്കുന്നതിൽ ഏറെ വിഷമമുണ്ട്. കാരണം ഞങ്ങൾ 10, 18 സിനിമകളിൽ ഒരുമിച്ചഭിനയിച്ചവർ ആണ്. കുറെ വര്ഷക്കാലമായിട്ട് സ്ക്രീനിൽ കാണുന്നവർ ആണ്. കാവ്യ, മീര, നയൻതാര ഇവരെല്ലാം എന്റെ നല്ല സുഹൃത്തുക്കൾ ആണ്. ഇതിൽ നല്ല അടുപ്പമുള്ള എന്റെ സുഹൃത്താണ് കാവ്യ.നമ്മുടെ ഒരു സുഹൃത്തിന് ഒരു പ്രശനം വരുമ്പോൾ എന്റെ ഇമേജ്, എന്റെ മറ്റുള്ള കാര്യം എന്ന് പറഞ്ഞു മാറി നില്കുന്നത് ശരിയല്ല.

സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ വളരെ സമ്പന്നനാണ്. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. അവർക്ക് ഒരു വിഷയം വരുമ്പോൾ ഞാൻ കൂടെ നില്കും. നിങ്ങളുടെ ഇ സമീപനം മഞ്ജുവിന് പ്രശ്നങ്ങളും പരാതികളും ഉണ്ടാക്കില്ലേ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, ഉറപ്പായും തോന്നും കാരണം മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളിൽ ഇതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്. ഞാൻ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു ആ സംസാരം അവസാനിപ്പിക്കും.
മഞ്ജു എന്റെ ഭാര്യ എന്നതിലുപരി നല്ല ഒരു സുഹൃത്തായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ്. നമ്മൾ ഈ ഭാര്യ-ഭർതൃ ബന്ധം എന്ന് പറയുമ്പോൾ, കല്യാണം കഴിഞ്ഞ സമയത്ത് ഒരു പോസീസീവ്നെസ്സിന്റെ ഒരു വലിയ സംഭവം ഉണ്ട്. അത് മാറ്റിവെച്ച് സുഹൃത്തുക്കൾ ആകുമ്പോഴാണ് ജീവിതം സന്തോഷമാകുന്നത്. മഞ്ജുവിന് എല്ലാ ഫ്രീഡവും ഞാൻ നൽകാറുണ്ട്. നൃത്തം പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് സമ്മതിച്ചു, ഇനി നാളെ എന്റെ അടുത്ത് വന്നിട്ട് സിനിമ ചെയ്യണം എന്ന് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയില്ല. തെറ്റിദ്ധരിക്കപ്പെടുമ്പോൾ വിഷമം ഉണ്ട്. നമ്മൾ ഒരു നന്മ കാണുമ്പൊൾ അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ഒരു ദുഖമാണ്. ഞാൻ ദൈവത്തെ മറന്നു ഒന്നും ചെയ്യാറില്ല. എന്ത് ചെയ്യുമ്പോഴും അത് ദൈവത്തോട് പറഞ്ഞിട്ടാണ് ചെയ്യുക ആരെയും വേദനിപ്പിക്കണം എന്ന് എനിക്കില്ല എന്നും ദിലീപ് പറയുന്നു.
Leave a Reply