
മീനാക്ഷി, മഹാലക്ഷ്മി, കാവ്യ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഭാഗ്യം ! ഒപ്പം എന്റെ ഹീറോസും അവരാണ് ! ദാമ്പത്യം എളുപ്പമാണ് ! ദിലീപ് പറയുന്നു !
ദിലീപ് ഇപ്പോൾ വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയുടെ എല്ലാ മേഖലകളിലും സജീവമാകാൻ ഒരുങ്ങുകയാണ്. നിർമ്മാണം രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു തട്ടാശ്ശേരി കൂട്ടം. ചിത്രം തിയറ്ററുകളിൽ അത്ര വിജയമായിരുന്നില്ല. അതുപോലെ ദിലീപ് നായകനായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഭാര്യയും മലയാളത്തിലെ സൂപ്പർ ഹീറോയിനുമായിരുന്ന കാവ്യാ ഇപ്പോൾ പൂർണ്ണമായും കുടുംബിനിയായി ഒതുങ്ങിയിരിക്കുകയാണ്.
ഇപ്പോഴിതാ ദിലീപ് നൽകിയ അഭിമുഖങ്ങളിൽ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മീനാക്ഷി, മഹാലക്ഷ്മി, കാവ്യ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഭാഗ്യം അല്ലെങ്കില്‍ ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ് എന്ന് പറഞ്ഞാല്‍ ഇത് സമ്മതിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനാണ് ദിലീപിൻറെ മറുപടി ഇങ്ങനെ, ഒബ്ജെക്ഷന്‍ പറഞ്ഞാല്‍ എനിക്ക് വീട്ടില്‍ കയറാന്‍ പറ്റില്ല’, ഇനി ഞാൻ ‘യെസ് എന്ന് പറഞ്ഞാല്‍ മറ്റ് ഹീറോസ് പ്രശ്നം ഉണ്ടാക്കും. അതുകൊണ്ട് ചോദ്യം മാറ്റിപിടിക്കാന്‍ പറ്റുമോ’ എന്നാണ് ദിലീപ് എപ്പോഴത്തെയും പോലെ നര്‍മ്മത്തോടെ പറയുന്നത്. അതുപോലെ ഓടിച്ചു കൊണ്ടുപോകാന്‍ ഈസി ലക്ഷ്വറി കാറിനേക്കാളും ദാമ്പത്യ ജീവിതമാണെന്നും ദിലീപ് വ്യക്തമാക്കി.

അതുപോലെ തന്നെ ചേട്ടൻ, രാവിലെ എണീക്കുമ്പോള്‍ കണ്ണില്‍ ഉടക്കുന്ന ആദ്യ കാഴ്ച എന്താണ് എന്ന് ചോദിക്കുമ്പോള്‍ ‘ഒന്ന് എഴുന്നേല്‍ക്ക് ചേട്ടാ ചായ കുടിക്ക്, സമയം ഒമ്പതു മണി ആയി’ എന്ന് പറഞ്ഞു കൊണ്ട് കൂടെ ഉള്ള പയ്യനെ ആണ് താന്‍ ആദ്യം കാണുന്നത് എന്നാണ് ദിലീപ് പറയുന്നത്.അതുപോലെ തന്റെ വീട്ടിൽ എല്ലാവരും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നത്, വീട്ടിലെ ഇളയ ആളാണ് ഇപ്പോൾ വലിയ കുസൃതിക്കാരി എന്നും, മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യാ തന്നെയാണ്, ജോലിക്ക് ആരെയും നിർത്താൻ അവൾ സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു.
അതുപോലെ കാവ്യാ പറയുന്നത് ഇങ്ങനെ, വിവാഹ ശേഷം പ്രതിസന്ധികൾ ഒരുപാട് തരണം ചെയ്തു. എല്ലാം എല്ലാവരോടും തുറന്ന് പറയുന്ന ഒരു സമയം വരും. ഒന്നും മറന്ന് പോകരുത് എന്ന് ഏട്ടനെ ഇടക്കെല്ലാം ഓർമിപ്പിക്കാറുണ്ട്. എന്തായാലും ഞങ്ങളുടെ ജീവിതം ഇപ്പോൾ ഇവിടെ വരെ എത്തി, അതെല്ലാം ഈശ്വരനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. കാരണം ജീവിതം പഠിപ്പിച്ച പാഠം അതാണ്. എല്ലാം ദൈവ തീരുമാനങ്ങളാണ്, ജീവിതത്തിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തത് എന്നും കാവ്യ പറയുന്നു. കൂടാതെ വിവാഹം കഴിഞ്ഞ നാൾ മുതൽ പല പ്രതിസന്ധികളാണ് തരണം ചെയുന്നത്. ഞങ്ങൾ ഇതൊന്നും മറക്കില്ല, മറക്കരുത് എന്ന് ഞാൻ ഏട്ടനോടും പറഞ്ഞിട്ടുണ്ട് എന്നും കാവ്യാ പറയുന്നു.
Leave a Reply