
എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ നിങ്ങളൊക്കെ! ഒന്ന് എഴുന്നേൽക്കുമ്പോഴും കൂടെ നിന്നൂടെ…! വേദിയിൽ വികാരഭരിതനായി ദിലീപ് !
ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായിരുന്നു ദിലീപ്, കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനായി മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം സിനിമയിൽ നിന്നും മാറി നിൽക്കുന്നത്, ശേഷം നടന്റെ കരിയറിലും വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇപ്പോഴിതാ ദിലീപ് നായകനായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച ഈ സിനിമ മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ വാർത്താ സമ്മേളനത്തിൽ വളരെ വൈകാരികമായി പ്രതികരിക്കുന്ന ദിലീപിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്, ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത ചിത്രമായ രാമലീലയാണ്.

ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എന്നായിരുന്നു വളരെ വികാരാധീനനായി ദിലീപിന്റെ ചോദ്യം. ഏതായാലും സിനിമ സമ്മിശ്ര പ്രതികരണത്തോട് കൂടി ഇപ്പോഴും തീയ്യറ്ററുകളിൽ ഓടുകയാണ്.
Leave a Reply