
ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്, അച്ഛനെപ്പോലെ , സഹോദരനെ പോലെ..! വാക്കുകൾ മുറിയുന്നു ! ദിലീപ്
ഇന്നസെന്റ് എന്ന നടന്റെ വിയോഗം വളരെ വലുതാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർക്കും അതുപോലെ സിനിമ പ്രവർത്തകർക്കും ആ വിയോഗം ഉൾക്കൊളളാൻ കഴിയാതെ സങ്കടത്തിൽ തന്നെയാണ്. പലർക്കും വാക്കുകൾ മതിയാകാതെ വരുന്നു.അത്തരത്തിൽ ഇപ്പോഴിതാദിലീപ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു..
ഈ കലാരംഗത്ത് ഇന്നത്തെ ഈ ദിലീപായി എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും’ എന്നായിരുന്നു ദിലീപിന്റെ കുറിപ്പ്…

ആശുപത്രീയിൽ ഇന്നസെന്റിനെ കണ്ട ശേഷം പൊട്ടി കരയുകയായിരുന്നു ദിലീപ്. ഇരുവരും ഒന്നിച്ച ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എക്കാലവും സ്ക്രീനിൽ വിജയം നേടിയ താര ജോഡികൾ കൂടിയായിരുന്നു ഇരുവരും.. അച്ഛനും മകനുമായി പാപ്പി അപ്പച്ചാ എന്ന സിനിമയിൽ അപ്പനും മകനുമായുള്ള ഇവരുടെ കെമസ്റ്ററി വളരെ മികച്ചതായിരുന്നു…
Leave a Reply