
നമ്മൾ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തൽ തുടങ്ങിയത് അന്ന് മുതൽ ! ജീവിതം തുടങ്ങിയത് തന്നെ ആ തീരുമാനത്തോടെ ! മാപ്പ് പറഞ്ഞ് കാവ്യ !
നമ്മൾ ഒരുപാട് ഇഷ്ടപെട്ട താര ജോഡികളിൽ ഒന്നായിരുന്നു ദിലീപ് കാവ്യ. ഈ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്ന ചിത്രങ്ങൾ എന്നും വിജയം മാത്രമാണ് മലയാള സിനിമക്ക് സമ്മാനിച്ചത്. ഇവർ ജീവിതത്തിലും ജോഡികളായി മാറുമെന്ന് ഒരിക്കലൂം നമ്മളിൽ ആരും ചിന്തിച്ചു കാണില്ല, പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു. ഈ നവംബർ 25 ആയപ്പോൾ ഇരുവരും സന്തുഷ്ട കുടുംബ ജീവിതത്തിന്റെ അഞ്ചാം വാർഷികമാണ് ആഘോഷിച്ചത്. ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിട്ട് മൂന്നുവർഷമായി.
മഹാലക്ഷ്മി ഇന്ന് ആരാധകർ ഏറെയുള്ള ഒരു താര പുത്രിയാണ്. ഇവരുടെ വിവാഹ വാർഷികം ഫാൻസ് പേജുകളൂം ഗ്രൂപ്പുകളൂം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നു. അതിനടയിൽ കാവ്യയുടെ ഫാൻസ് പേജിൽ വന്ന ഒരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവന് റൂമിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളിയുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
അതോടൊപ്പം കാവ്യ മാധവന് വിവാഹ വാർഷിക ദിവസം ഈ സർപ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത്. പക്ഷെ ഈ വീഡിയോയിൽ മീനാക്ഷിയെ കാണാൻ സാധിക്കുന്നില്ല. കാവ്യയെ കെട്ടിപ്പിടിക്കുന്ന പെൺകുട്ടിയുടെ മുഖം വ്യക്തവുമല്ല. ഏതായാലും ഇതിൽനിന്നെല്ലാം ഇവരുടെ വീട്ടിലെ ഈ സന്തോഷ നിമിഷങ്ങൾ ആരാധകരെ കൂടുതൽ സന്തോഷിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം ഇവരുടെ വിവാഹ ദിവസത്തെ വിഡിയോയും വീണ്ടും ശ്രദ്ധ നേടുകയാണ്.

ആ വിഡിയോയിൽ ദിലീപ് പറയുന്ന വാക്കുകളും കാവ്യയെ തിരുത്തന്നതുമെല്ലാമാണ് ഏറെ ശ്രദ്ധ നേടുന്നത്. നല്ലൊരു ജീവിതം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാവണം, എന്ന് പറഞ്ഞപ്പോൾ തന്നെ ദിലീപേട്ടന്റെ ആ തിരുത്തലാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടമായത് എന്നാണ് ആരാധകർ പറയുന്നത്. വിവാഹ ദിവസം ദിലീപ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും ഞങ്ങൾക്ക് ആവശ്യമാണ് എന്ന് ദിലീപ് പറയുമ്പോൾ എല്ലാവരും പ്രാർത്ഥിക്കുക, എല്ലാം ഭംഗിയായി കഴിഞ്ഞു.നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ആവശ്യമാണ് എന്നാണ് കാവ്യ പറഞ്ഞത്.
അത് മാത്രമല്ല കാവ്യ ഞങ്ങൾ രണ്ടുപേർക്കും എന്ന് പറയുമ്പോൾ ദിലീപ് ഇടക്ക് കയറി രണ്ടല്ല മൂന്ന് എന്ന് തിരുത്തുന്നു, അപ്പോൾ അയ്യയ്യോ സോറി എന്ന് കാവ്യ പറയുന്നു. എന്നാൽ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു മൂന്നല്ല നാല് പേരാണ് എനിക്ക് ഒരു അമ്മകൂടിയുണ്ട് എന്നാണ് കാവ്യയോട് ദിലീപ് പറഞ്ഞത്. “ആദ്യ ദിവസം തന്നെ ദിലീപേട്ടൻ ആ കാര്യങ്ങൾ കാവ്യയെ ബോധ്യപ്പെടുത്തി, നമ്മൾ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തൽ ശരിക്കും ഞെട്ടലായി” എന്നാണ് ആരാധകർ ഇപ്പോഴും പറയുന്നത്.
Leave a Reply