
മഞ്ജുവും ഒത്തുള്ള എന്റെ ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു ! കാവ്യാ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാൻ തകർന്ന് പോകുമായിരുന്നു ! ദിലീപ് !
മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു ദിലീപ് മഞ്ജു ദാമ്പത്യ ജീവിതം. ഒരു സമയത്ത് ഏവരും അത്രയും സ്നേഹിച്ച താരങ്ങൾ ആയിരുന്നത് കൊണ്ടാകാം ഇവരുടെ വേർപിരിയൽ ഇന്നും പലരെയും വിഷമിപ്പിക്കുന്നത്. മഞ്ജു ഇന്ന് ഏകാന്ത ജീവിതം ആസ്വദിക്കുമ്പോൾ ദിലീപ് കാവ്യയും മക്കളുമൊത്ത് വളരെ സന്തുഷ്ഠ് കുടുംബ ജീവിതം ആസ്വദിക്കുന്നു. എഴുത്തുകാരനും മുതിർന്ന സിനിമ ലേഖകൻ കൂടിയായ രത്നകുമാര് പല്ലിശ്ശേരി ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലുകളും പല കോളിളക്കങ്ങളും ശ്രിഷ്ട്ടിച്ചിട്ടുള്ളവയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജു വാര്യരേയും കാവ്യയേയും ഭാര്യയാക്കണം എന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പല്ലിശ്ശേരി തന്റെ അഭ്രലോകം’ എന്ന പംക്തിയില് എഴുതിയിരുന്നത് അന്ന് സിനിമ ലോകത്ത് ഏറെ ചർച്ചയായിരുന്നു. താൻ പറയുന്ന സത്യങ്ങൾ ദിലീപിനെ അലോസരപ്പെടുത്തി എന്ന് പല്ലിശ്ശേരി പറയുന്നു. വാർത്തകൾ പുറത്തു വരാതെ ഇരിക്കാൻ വേണ്ടി ദിലീപ് തന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ ഒരു ദിവസം വളരെ അപ്രതീക്ഷിതമായി ദിലീപ് എന്നെ നേരിട്ട് വിളിച്ചു, എന്നിട്ട് പറഞ്ഞു. ചേട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ ആക്രമിക്കുന്നത്, അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ആരെയും ആക്രമിച്ചിട്ടില്ല, സത്യം മാത്രമാണ് തുറന്ന് പറയുന്നത് എന്ന് പറഞ്ഞു, അപ്പോൾ എന്നോട് പറഞ്ഞു, ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹ മോചനക്കേസ് ഇപ്പോൾ വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്കു താൽപ്പര്യമില്ല. മഞ്ജുവും അങ്ങനെയാണ് പറഞ്ഞത്. പക്ഷെ അവൾ ഒരൊറ്റ ഡിമാന്റ് മാത്രമാണ് എന്നോട് പറഞ്ഞത് കാവ്യയെ മറക്കുക കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്.

എന്റെയും മഞ്ജുവിന്റെയും ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു, ഒരു ഭർ,ത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല, ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ, അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആ,ത്മ,ഹത്യ ചെയ്യുകയോ ഭ്രാ,ന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാൽ ഞാൻ മ,രി,ച്ചു എന്നർത്ഥം. ഇതൊന്നും എഴുവുതാൻ വേണ്ടി പറയുന്നതല്ല. എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. ഞാൻ ഇതെല്ലം എഴുതി അന്ന് പ്രസിദ്ധീകരിച്ചു. പക്ഷെ അന്ന് ഞങ്ങൾക്ക് വളരെ നെഗറ്റീവ് പ്രതികാരമാണ് ലഭിച്ചത്, ഇതിന്റെ പിന്നിൽ ദിലീപ് എന്തോ ഒരു ഗൂഢ ലക്ഷ്യം ഉള്ളിൽ വെച്ചുകൊണ്ട് കരുതിക്കൂട്ടി കളിച്ചതാണെന്നും പിന്നീടാണ് ഞങ്ങൾക്ക് മനസിലായതെന്നും അദ്ദേഹം പറയുന്നു.
Leave a Reply