
വളരെ സന്തുഷ്ട കുടുബം ജീവിതം ! ഭാര്യ കാവ്യയും മക്കളും ഇപ്പോൾ ചെന്നൈയിലാണ് താമസം ! വിശേഷങ്ങൾ പറഞ്ഞ് ദിലീപ് !
സിനിമയിൽ ഒരു സമയത്ത് ഇത്രയും ആഘോഷിച്ച ഒരു താര ജോഡികൾ വേറെ കാണില്ല, ദിലീപ് കാവ്യാ കോടികൾ ഒന്നിച്ച സിനിമകൾ എല്ലാം മികച്ച വിജയം നേടിയപ്പോൾ അവർ ജീവിതത്തിലും ഒന്നാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന് ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം ദിലീപ് വീണ്ടും സിനിമ ലോകത്തേക്ക് ശ്കതമായ വരവിന് ഒരുങ്ങുകയാണ്, എന്നാൽ വിവാഹ ശേഷം കാവ്യാ കുടുബ ജീവിതത്തിന് പ്രാധാന്യം നൽകി, സിനിമ ലോകത്ത് നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയുടെ കാര്യങ്ങളുമായി വളരെ തിരക്കിലാണ് ഇപ്പോൾ കാവ്യാ എന്നാണ് ദിലീപ് പറയുന്നത്.
ഇതിനോടകം തന്നെ ഏറെ ആരാധകരുള്ള കുട്ടി താരമാണ് മാമാട്ടി. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വളരെ സന്തുഷ്ടമായ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ ഒരു സംഭവവും നടൻ പങ്കുവച്ചു. കഴിഞ്ഞ രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്കൂളില്‍ പോകുന്നതിന് മുമ്പ് ഇവള് എന്നെ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്സ് നോട്ട് അയച്ചു.
അതിൽ പറഞ്ഞത് ഇങ്ങനെ… അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല. ഞാൻ പോകുവാ’ എന്ന്. വോയ്സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോള്‍ നമ്മള് എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ’ എന്നു പറഞ്ഞുകൊണ്ട് ദിലീപ് ചിരിക്കുകയായിരുന്നു, മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും മകളുമൊക്കെ ഇപ്പോള്‍ ചെന്നൈയിലാണ് താമസമെന്നും, മീനാക്ഷിയുടെയും പഠനം അവിടെയാണ് അതുകൊണ്ട് അവർ അവിടെ ഒരുമിച്ചാണ് താമസം എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഈ മാമാട്ടി എന്ന പേര് അവൾ അവൾക്ക് സ്വന്തമായി ഇട്ട പേരാണെന്നും ദിലീപ് പറയുന്നു. മഹാലക്ഷ്മി എന്നാണ് മോള്‍ടെ പേര്, ആര് ചോദിച്ചാലും പറയണം എന്നൊക്കെ പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് പറഞ്ഞത്. അത് പിന്നീട് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയായിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ചെറുപ്പത്തില്‍ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നും ദിലീപ് പറയുന്നു. അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്.
Leave a Reply