എന്റെ മകൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച കുട്ടിയാണ്, മീനാക്ഷി എപ്പോഴും എന്നോട് പറയും,

ഒരു സമയത്ത് മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്നു ദിലീപ്, ഇപ്പോഴിതാ അദ്ദേഹം തന്റെ മകളെ കുറിച്ച് വികാരഭരിതനായി സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. “മീനാക്ഷി എപ്പോഴും “അച്ഛാ, ഈ സിനിമ ഭയങ്കര ഹിറ്റ് ആവും. എന്റെ മനസ്സ് പറയുന്നുണ്ട്” എന്ന് പറയും. ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്,” ദിലീപ് വളരെ വാത്സല്യപൂർവ്വം ഓർത്തെടുത്തു. “അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്. അത് കൊണ്ട് അവളൊക്കെ… വേണ്ട അതിനെ പറ്റി അധികം പറയണ്ട, കണ്ണുകൾ നിറഞ്ഞു കൊണ്ട് ദിലീപ് സംസാരിച്ചു.

മീനാക്ഷി വളരെ ബോൾഡ് ആയൊരു പെണ്കുട്ടിയാണോ എന്ന ചോദ്യത്തിന്, അങ്ങനെയല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. “അവൾ ഒരു പാവം മോൾ ആണ്. അവൾ വളരെ സൈലന്റ് ആയൊരു കുട്ടിയാണ്. അവൾ ആരുടേയും മുന്നിൽ അവളുടെ ഇമോഷൻസ് അങ്ങനെ പ്രകടിപ്പിക്കാറില്ല. ഇങ്ങനെ കൂൾ ആയിട്ട്, എല്ലാം കണ്ടും കെട്ടും നിൽക്കും. എന്റെയടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് പ്രകടിപ്പിക്കാറുള്ളത്,” എന്നും ദിലീപ് പറയുന്നു.

അതുപോലെ കാവ്യാ മീനാക്ഷിക്ക് ഒരിക്കലും അമ്മ അല്ല എന്നും അദ്ദേഹം പറയുന്നു. ഞാൻ കാവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ കാര്യമാണ് ആദ്യം പറഞ്ഞത്, കാവ്യക്ക് മീനാക്ഷിയെ പോലെ വലിയൊരു കുട്ടിയുടെ അമ്മയാകാൻ കഴിയില്ല, തിരിച്ച് മീനാക്ഷിക്കും അവളുടെ അമ്മയുടെ സ്ഥാനത്ത് കാവ്യയെ കാണാനും കഴിയില്ല, അതുകൊണ്ട് തന്നെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരിക്കണമെന്നമാണ് ഞാൻ ആഗ്രഹിച്ചത്, ഇന്നുവരെയും അത് അങ്ങനെ തന്നെ തുടരുന്നു എന്നും ദിലീപ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *