
നിങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഞാനിപ്പോൾ കുറെ നാളായിട്ട് കരയുകയാണ് ! എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലേ ! പൊതുവേദിയിൽ ദിലീപ് !
ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ദിലീപ് എന്ന നടന്റെ വളർച്ചയിൽ അതിശയത്തോടെ നോക്കിയവരായിരുന്നു, നടനായും നിർമ്മാതാവായും തൊട്ടതെല്ലാം പൊന്നാക്കിയ ദിലീപിന് ഒആക്ഷേ വ്യക്തി ജീവിതത്തിലെ തിരിച്ചടികൾ കരിയറിനെ കാര്യമായി ബാധിക്കുകയായിരുന്നു, നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് ഈ അടുത്ത കാലത്താനാണ് സിനിമയിൽ വീണ്ടും സജീവമായത്, പക്ഷെ സിനിമകളിൽ ആ വിജയം നേടിയെടുക്കാൻ ദിലീപിന് കഴിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പവി കെയർ ടേക്കറിന്റെ രസകാഴ്ചകൾ നിറഞ്ഞ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഓഡിയോ ലോഞ്ചും കഴിഞ്ഞദിവസമാണ് നടന്നത് വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ഏപ്രിൽ 26-ന് റിലീസ് ചെയ്യും.തിയേറ്റർ ഓണർസിന്റെ സംഘടനയായ ഫിയോസ്ക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ഇപ്പോഴിതാ ഇരു സന്തോഷങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് വലിയ സന്തോഷമുണ്ട് ഈ വേദിയിൽ ഇന്ന് രണ്ടുചടങ് ആണ് നടന്നത്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച് അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തീയേറ്റർ അസോസിയേഷന്റെ പുതിയ സംരംഭം. ഫിയോകിന് ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികൾ ഒക്കെയുണ്ട്. അത് മാറുന്നത് ഒരു നന്മക്ക് വേണ്ടിയാണ്. ഇന്ന് ഇത്രയധികം ആളുകൾ വന്നതിൽ വലിയ സന്തോഷം. എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം.

കഴിഞ്ഞ പത്ത് ഇരുപത്തിയെട്ട് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കൈയ്യടി അതാണ് ഇന്നും എന്നെ വീഡ നിർത്തുന്നത്. പിന്നെ ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് ഇത്രയും സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, സംവിധയകരേയും കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഈ ഞാൻ.
ഈ സാഹചര്യത്തിൽ ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149 മത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ ഞാൻ വീണ്ടുമത്തിനു ശ്രമിക്കും. സ്ട്രെസ് ഒഴിവാക്കാൻ വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പറയാറുണ്ട്. അങ്ങനെ എങ്കിൽ നിങ്ങൾക്ക് പറ്റിയ സിനിമയാണ് ഇതെന്നും ദിലീപ് പറയുന്നു.
Leave a Reply