
ആ ഒരൊറ്റ കാര്യത്തിന് വേണ്ടിയാണ് ഞാൻ ഈ കഷ്ടപ്പാടുകൾ എല്ലാം സഹിച്ചത് ! ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം, ! ദിലീപ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്നു ദിലീപ്. ഇന്ന് അദ്ദേഹം നടിയെ ആക്രമിച്ചു എന്ന കുറ്റത്താൽ നിയമപരമായി ഏറെ കുരുക്കുകളിൽ പെട്ട് കോടതികൾ കയറി ഇറങ്ങുകയാണ്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, പല രീതിയിലും എനിക്കെതിരെ അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
അതുപോലെ ജനപ്രിയ നായകനെന്ന പേരല്ലെങ്കില്‍ മറ്റേത് ടൈറ്റിലാണ് ദിലീപെന്ന താരത്തിന് ചേരുക എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ദിലീപിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ആ പേര് എനിക്കിട്ടത് എന്നെ ഇഷ്ടപെടുന്ന സ്നേഹിക്കുന്ന ജനങ്ങളാണ്, അതല്ലെങ്കിൽ മറ്റൊരു പേര്… ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടപെട്ട സിനിമകള്‍ ചെയ്യുകയെന്നതാണ് എന്റെ ആഗ്രഹം. എനിക്കു ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എന്നെ വളര്‍ത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണ്. അപ്പോള്‍ അവരെ, എല്ലായ്‌പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് എന്റെ ജോലിയും ലക്ഷ്യവും..

എന്ത് വലിയ പദവികൾ നമുക്ക് ലഭിച്ചാലും അതിൽ ജനങ്ങളുടെ മനസ്സിൽ ഇടം നേടുക എന്നതാണ് ഏറ്റവും വലിയ കാര്യം. അതിനപ്പുറമൊന്നുമില്ല. അവരോടുള്ള നന്ദി എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല. അവരുടെ സ്നേഹം പിടിച്ച് പറ്റാൻ വേണ്ടിയാണ് ഞാൻ ഇത്രയും കാലം കഷ്ടപെട്ടത് എന്നും ദിലീപ് പറയുന്നു. അതുകൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണ് ആഗ്രഹം എന്നും ദിലീപ് പറയുന്നു. കൂടാതെ അച്ഛന്റെ ഭാഗ്യവും ധൈര്യവുമാണ് രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്.
എന്റെ വീട്ടിലെ മൂന്നുപേരും വളരെ സുഖമായും സന്തോഷമായും ഇരിക്കുന്നു. ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം. രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. എന്റെ രണ്ടുമക്കളും എന്റെ ജീവനാണ്..അതുപോലെ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു. പിന്നെ ഗോസിപ്പുകൾക്ക് പോലും താൻ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ് എന്നും ദിലീപ് പറയുന്നു.
Leave a Reply