
കാവ്യാ ഉണ്ടാക്കുന്ന ഭക്ഷണത്തിന് അസാധ്യ രുചിയാണ് ! ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ആളായിരുന്നു ! ഭാര്യയെ പുകഴ്ത്തി ദിലീപ് !
ഒരു സമയത്ത് മലയാള സിനിമ രംഗത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡി ആയിരുന്നു കാവ്യയും ദിലീപും. എന്നാൽ ഇവർ ജീവിതത്തിലും ഒന്നാകുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. ഏറെ പ്രശ്നങ്ങൾക്ക് ശേഷമാണ് ഇരുവരും ഇനി ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുക്കുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ വീട്ടമ്മയായി മാറുകയായിരുന്നു. ശേഷം മകളുടെ ജനനത്തോടെ അമ്മ വേഷം ആസ്വദിക്കുകയായിരുന്നു കാവ്യ. ഇപ്പോൾ അടുത്ത കാലത്തായി പൊതു പരിപാടികളിൽ സജീവമായി തുടങ്ങുകയാണ്.
അതുപോലെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ദിലീപും കൂടുതൽ സിനിമകളുമായി മലയാളത്തിൽ സജീവമാകാൻ തയാറെടുക്കുകയാണ്, അതുകൊണ്ട് തന്നെ അഭിമുഖങ്ങളും മറ്റുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായാണ് അദ്ദേഹം. ബിഹൈൻവുഡ്സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കാവ്യയുടെ കുക്കിങിനെ കുറിച്ച് ദിലീപ് വാചാലനായത്. വാക്കുകൾ ഇങ്ങനെ, ഒരു ചായപോലും ഉണ്ടാക്കാൻ തുടക്കത്തിൽ കാവ്യയ്ക്ക് അറിയില്ലായിരുന്നുവെന്നും എന്നാലിപ്പോൾ ഒറ്റയ്ക്ക് സദ്യവരെ ഉണ്ടാക്കുമെന്നും ദിലീപ് പറയുന്നു. ‘ആദ്യമൊന്നും കാവ്യ കുക്ക് ചെയ്യില്ലായിരുന്നു. പക്ഷെ ഇപ്പോൾ നന്നായി കുക്ക് ചെയ്യും. എല്ലാ ഭക്ഷണവും ഉണ്ടാക്കും. അവൾ ഉണ്ടാക്കുന്ന ഒരുവിധം എല്ലാ ഭക്ഷണവും നല്ലതാണ്.

അതുകൊണ്ട് തന്നെ അവൾ ഉണ്ടാക്കുന്നതുൽ ഏറ്റവും നല്ലത് ഏതാണെന്ന് പറയാൻ കഴിയില്ല, എല്ലാം മികച്ചതാണ്. കൊവിഡ് സമയത്ത് വീട്ടിൽ പത്ത് പതിനാല് പേരുണ്ടായിരുന്നു. എല്ലാവരും ഒരു വീട്ടിലായിരുന്നു താമസം. കൊവിഡൊക്കെ ആയതുകൊണ്ട് ആരും പുറത്തിറങ്ങിയതുമില്ല.’ ‘ഒന്ന്, ഒന്നര വർഷം വീട്ടിൽ തന്നെയായിരുന്നു. അന്നാണ് കാവ്യ കുക്കിങിലേക്ക് തിരിഞ്ഞത്. ആ സമയത്ത് ഞങ്ങൾ പതിനാല് പേർക്ക് കാവ്യ ഒറ്റയ്ക്ക് സദ്യയുണ്ടാക്കി തന്നു. അങ്ങനെയാണ് അവൾ ഉണ്ടാക്കുന്നത് ധൈര്യമായി കഴിക്കാം എന്ന സംഭവം വന്നതെന്നും വളരെ രസകരമായി ദിലീപ് പറയുന്നു.
കാവ്യയും മക്കളും ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇളയ ആൾ അവിടെ യൂ ക്കേ ജി യിൽ പഠിക്കുന്നു. മീനാക്ഷിയും അവിടെയാണ് പഠിക്കുന്നത്. ഇളയ ആൾ വലിയ കുറുമ്പി ആണെന്നും അദ്ദേഹം പറയുന്നുണ്ട്. ഴിഞ്ഞ രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്കൂളില്‍ പോകുന്നതിന് മുമ്പ് ഇവള് എന്നെ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്സ് നോട്ട് അയച്ചു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല. ഞാൻ പോകുവാ’ എന്ന്. വോയ്സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോള്‍ നമ്മള് എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ’ എന്നു പറഞ്ഞുകൊണ്ട് ദിലീപ് ചിരിക്കുകയായിരുന്നു.
.
Leave a Reply