
ദിലീപും പൃഥ്വിരാജൂം തമ്മിലുള്ള ശത്രുതക്ക് കാരണം കാവ്യാ മാധവനോ ! ആ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു !
മലയാള സിനിമയിലെ രണ്ടു പ്രമുഖരായ നടന്മാരാണ് പൃഥ്വിരാജൂം, ദിലീപും എന്നാൽ ഇവർ ഇരുവരും തമ്മിൽ അത്ര നല്ല രാസത്തിലല്ല എന്ന രീതിയിൽ പല ഗോസിപ്പുകളും സിനിമ രംഗത്ത് നിലനിൽക്കുന്നു. മലയാള സിനിമയിൽ തന്നെ കോളിളക്കം സൃഷ്ട്ടിച്ച ഒരു പ്രണയമായിരുന്നു ദിലീപ് കാവ്യയുടേത്. ഇരുവരും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിയാൻ കാരണം ഈ പ്രണയമായിരുന്നു എന്നും വാർത്തകൾ ഒരുപാടുണ്ടായിരുന്നു.
പക്ഷെ ദിലീപും കാവ്യയും ഇത് പാടെ നിഷേധിക്കുകയായിരുന്നു. തങ്ങൾ തമ്മിൽ അത്തരത്തിൽ യാതൊരു ബന്ധവുമില്ലായിരുന്നു എന്നാണ് അവർ ഇന്നും പറയുന്നത്, പക്ഷെ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു കൊടുത്ത മൊഴി പുറത്തുവന്നതോടുകൂടിയാണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് പുറംലോകം അറിയുന്നത്, കാവ്യയും ദിലീപും തമ്മിലുള്ള മെസേജുകൾ മഞ്ജു തന്റെ കണ്ണുകൊണ്ട് കാണുകയും ഇതിനെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോൾ വലിയ വഴക്ക് മാത്രമാണ് ഉണ്ടായതെന്നും മഞ്ജു ആ മൊഴിയിൽ പറയുന്നു. ഇവർ തമ്മിലുണ്ടായിരുന്ന അവിഹിതമാണ് തങ്ങൾ വേർപിരിയാൻ കാരണം എന്നും മഞ്ജു പറഞ്ഞിരുന്നു.
കൂടാതെ ദിലീപും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് സിനിമ ലേഖകനായ പല്ലിശേരിയുടെ തുറന്ന് പറച്ചിലുകളൂം ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. തൻ്റെ സുഹൃത്തായ നടൻ കൊച്ചിൻ ഹനീഫയോടാണ് ഈ പ്രണയകഥയെ പറ്റി ആദ്യം സംസാരിച്ചതെന്ന് പല്ലിശ്ശേരി പറയുന്നു. ദിലീപുമായി നല്ല ബന്ധം ഉള്ള നടൻ കൂടിയാണ് ഹനീഫ. കൂടാതെ ആ സമയത്ത് കാവ്യയെ കുറിച്ചുള്ളൊരു കാര്യം ഹനീഫ തന്നോട് പറഞ്ഞിരുന്നു എന്നും പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.

ഈ താര ജോഡികൾ തകർത്തഭിനയിച്ച മീശ മാധവൻൻ്റെ ലൊക്കേഷനിൽ വെച്ച് ഇരുവരും പ്രണയത്തിലായിരുന്നെന്നും ചിത്രത്തിൽ കാവ്യയുമായുള്ള ചില രംഗങ്ങൾ ദിലീപിൻ്റെ തന്നെ താത്പര്യപ്രകാരം എഴുതി ചേര്‍ത്തിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു. അത് കൂടാതെ ആ സമയത്ത് കാവ്യക്ക് പൃഥ്വിരാജിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും പക്ഷേ പൃഥ്വി വേറെ ട്രാക്കിൽ പോയതിനൽ അന്ന് കാവ്യയുടെ ആ ആഗ്രഹം നടന്നില്ല. ആ സംഭവത്തിന് ശേഷം ദിലീപും പൃഥ്വിരാജും തമ്മിൽ മാനസികമായി അകന്നുവെന്നും പല്ലിശ്ശേരി പറയുന്നു.
അന്ന് മുതൽ ദിലീപിൻ്റെ ശത്രുക്കളുടെ ലിസ്റ്റില്‍ പൃഥ്വിയുമുണ്ട്. ദിലീപും പൃഥ്വിയും തമ്മിലുള്ള പിണക്കത്തിനെ കുറിച്ച് അടുത്തിടെ ദിലീപ് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു, അടുത്തിടെ ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ച് കൂടിയിരുന്നു ആ സമയത്ത് ഇരുവരും കൈ കൊടുത്ത് ആലിംഗനം ചെയ്തു സംസാരിക്കുകയായിരുന്നു, അതിനെ കുറിച്ച് ചോദിച്ചവരോട് ദിലീപിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ചില കാര്യങ്ങളിൽ അഭിപ്രായ വ്യതാസം ഉണ്ടെങ്കിലും കണ്ടാൽ മിണ്ടാതിരിക്കാനുള്ള ശത്രുതയൊന്നും ഞങ്ങൾ ഇരുവകർക്കുമില്ല എന്നായിരുന്നു. പൃഥ്വിയുടെ ചിത്രങ്ങൾ കൂവിത്തോൽപ്പിക്കാൻ ആളെ ഇറക്കിയതും കുഞ്ചാക്കോ ബോബന് സിനിമയില്‍ അവസരം കുറക്കാൻ ശ്രമിച്ചതും ദിലീപണെന്നും പലിശ്ശേരി വ്യക്തമാക്കിയിരുന്നു.
Leave a Reply