
‘കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം’ ! അച്ഛാ നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ! ആശംസകളുമായി പ്രിയപ്പെട്ടവർ രംഗത്ത് !
മലയാള സിനിമയുടെ ജനപ്രിയ നടനാണ് ദിലീപ്, കുടുംബ പ്രേക്ഷകർ ഞെഞ്ചിലേറ്റിയ ദിലീപ് ഇന്നും ഏവരുടെയും പ്രിയങ്കരനാണ്. ഇന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാന പെട്ട ഒരു ദിവസമാണ്. ജനപ്രിയ നായകൻ 54 ലേക്ക് കടക്കുകയാണ്. ലോകമെങ്ങും ദിലീപിന് ആശംസകൾ അറിയിച്ച് രംഗത്തെത്തുകയാണ്, ഒപ്പം ഇപ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
മകൾ മീനാക്ഷി തനറെ അച്ഛന് ജന്മദിന ആശംസകൾ അറിയിച്ച് രംഗത്ത് വന്നത് ഏറെ ശ്രദ്ധനേടുകയാണ്, അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രമാണ് സമ്മാനമായി മകൾ മീനാക്ഷി നൽകിയത്. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്നും മീനാക്ഷി കുറച്ചു. ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടത് സ്നേഹനിധിയായ ഒരു മകൾ ഒപ്പമില്ലേ എന്നാണ് ദിലീപിൻറെ ആരാധകർ ചോദിക്കുന്നത്.
കൂടാതെ തന്റെ പ്രിയ സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അനൂപ് രംഗത്ത് വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു, മീനാക്ഷിക്കും അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് അനൂപ് പങ്കിട്ടത്. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ എന്നൊക്കെയുള്ള നൂറു കണക്കിന് കമന്റുകളാണ് അനൂപ് പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്റെ ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനത്തിന്റെ സാരഥി അനൂപാണ്. നാലു ചിത്രങ്ങൾ ഇവർ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്.

കൂടാതെ ദിലീപിന്റെ ആത്മാർഥ സുഹൃത്തും സംവിധയകനുമായ നാദിർഷ പങ്കുവെച്ച ആശംസകളും ശ്രദ്ധിക്കപെട്ടിരുന്നു. ഇങ്ങനെ ചേര്‍ന്ന് നില്ക്കാന് തുടങ്ങിയിട്ട് നീണ്ട 34 വര്‍ഷങ്ങള്‍. പ്രിയ സഹോദരന് ജന്മദിനാശംസകള്’ എന്നാണ് നാദിര്‍ഷാ കുറിച്ചത്. മിമിക്രി കലാവേദിയില്‍ നിന്ന് തുടങ്ങിയതാണ് ദിലീപും നാദിര്‍ഷായും തമ്മിലുള്ള സൗഹൃദം. ഇരുവരുടെയും സൗഹൃദത്തിന് 34 വര്‍ഷം പഴക്കമുണ്ട്. ദിലീപിന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളില്‍ ദിലീപിനൊപ്പം നിന്ന സുഹൃത്താണ് നാദിര്‍ഷാ.
ദിലീപിന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൈപിടിച്ച് നാദിര്‍ഷാ കൂടെ ഉണ്ടായിരുന്നു. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന് കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്ന് ദിലീപ് പറഞ്ഞിരുന്നു. ദിലീപ് ഇപ്പോൾ വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ്, അവിടെ ദിലീപ് തന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. ദിലീപിന്റെ ഫാൻസ് ഗ്രൂപ്പുകൾ ഇതൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

എന്നാൽ അതോടൊപ്പം മഞ്ജു പങ്കുവെച്ച ഒരു പോസ്റ്റും ശ്രദ്ധ നേടുകയാണ്, മഞ്ജു നടൻ ശ്രീനിവാസന്റെ വീട്ടിൽ ധ്യാൻ ശ്രീനിവാസൻ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു, ‘ഉച്ചഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ എക്കാലത്തെയും പ്രിയങ്കരങ്ങളിൽ ഒന്ന്, വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ, ധ്യാൻ എന്നും തുടങ്ങുന്ന കുറിപ്പും ഒപ്പം അവരോടൊപ്പമുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply