
ആ സംഭവം അറിഞ്ഞ ഉടനെ ഞാൻ കാവ്യയെ വിളിച്ചു പറഞ്ഞു, പക്ഷെ ആ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല ! റിമി ടോമി പറയുന്നു !
ദിലീപും കുടുംബവും ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ദിലീപ് ഒരു ചർച്ചാ വിഷയമാകുകയാണ്. നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ എന്ന വ്യക്തി തെളിവുകൾ സഹിതം ഇപ്പോൾ ദിലീപിനെതിരെ എത്തിയിരിക്കുകയാണ്. ബാലചന്ദ്ര കുമാർ തന്റെ ജീ വ ന് തന്നെ ആ പ ത്ത് വരും എന്ന് ഭയപ്പെടുന്നു, കാരണം അത്ര വലിയ സെറ്റപ്പാണ് ദിലീപിന്റേത് എന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ പുറമെ കാണുന്ന ഒരു നിർഗുണായ ആളല്ല ദിലീപ്, വളരെ സൂക്ഷമതയോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ട് എന്തും വീട്ടിൽ ഇരുന്നുകൊണ്ട് കൺഡ്രോൾ ചെയ്യാൻ കഴിവുള്ള ഒരു മാ ഫി യ സെറ്റപ്പ് തന്നെയുള്ള ആളാണ് ദിലീപ് എന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്.
എന്ന പേരിൽ എന്തിനും തയ്യാറായ ഒരു ഗു ണ്ട സംഘവും അദ്ദേഹത്തിന് ഉണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഒരു തോ ക്കും ദിലീപിന്റെ പക്കൽ ഉണ്ടെന്നും, പൾസർ സുനി ജയിലിൽ ആയതുകൊണ്ട് മാത്രമാണ് ജീവനോടെ ഉള്ളത്. അല്ലെങ്കിൽ ദിലീപ് അവനെ എന്നെ വകവരുത്തുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ബാലചന്ദ്ര കുമാർ പുറത്തുവിട്ട ഈ ഓഡിയോയിൽ ദിലീപ് പറയുന്ന ഒരു വാചകം, ഇത് ഞാനല്ല വേറൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്, രക്ഷിക്കാൻ നോക്കി ഇപ്പോൾ ഞാനാണ് പെട്ട് കിടക്കുന്നത് ഞാനാണ് എന്ന് പറഞ്ഞത് ഇപ്പോൾ വീണ്ടും ഒരുപാട് ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
അതുപോലെ നടി ആ ക്ര മിക്ക പെട്ട ശേഷം കാവ്യയുടെ ലക്ഷ്യ എന്ന ഷോപ്പിൽ പൾസർ സുനി ഒരു കവർ കൊടുക്കുന്നത് കണ്ടു എന്ന സാഗർ എന്ന ആളുടെ മൊഴി കേസിൽ ഉണ്ടായിരുന്നു, പക്ഷെ പിന്നീട് ഇയാൾ കൂറുമാറുകയായിരുന്നു, ഈ സാഗറിനെ പണം കൊടുത്ത് സ്വാധീനിച്ച കാര്യമാണ് ദിലീപിന്റെ ഇപ്പോൾ ഒരു കോൾ റെക്കോർഡിൽ നമുക് കേൾക്കാൻ സാധിക്കുന്നത്.

ഈ കേസിൽ തുടക്കം മുതൽ കേൾക്കുന്ന ഒരു മേടം എന്ന വാക്കും ഇപ്പോൾ ദിലീപ് ഈ പറയുന്ന കുറ്റക്കാരിയായ സ്ത്രീയും അത് കാവ്യാ മാധവൻ ആണെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്. അത്തരത്തിൽ കാവ്യയെ തുടക്കത്തിൽ പോലീസ് സംശയിച്ചിരുന്നു എന്നും അവരെ വീണ്ടും നുണ പരിശോധനക്ക് വിധേയ ആക്കണം എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ നടി ആക്രമിക്ക പെട്ട കേസിൽ ഗായിക റിമി ടോമി നൽകിയ മൊഴിയിൽ കാവ്യയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
റിമിയുടെ മൊഴിയിൽ പറഞ്ഞത് ഇങ്ങനെ, 2013ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. പിന്നീട് അവൾ ആക്രമിക്ക പെട്ട വിവരം ഞാൻ ടിവിയിൽ വാർത്ത കണ്ടിട്ടാണ് അറിയുന്നത്. രാവിലെ ഒമ്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാണ് റിമി പറഞ്ഞിരുന്നത്.
ഇപ്പോഴിതാ സിനിമയിലെ WCC സംഘടന സർക്കാരിനോട് ഇതിന്റെ നടപടികളെ കുറിച്ച് ചോദിച്ചിരിക്കുകയാണ്, കൂടാതെ നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ദിലീപിനെതിരായ അന്വേഷണം തുടരാൻ പൊലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സാക്ഷിയെ സ്വാധീനിച്ചതും ഒപ്പ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതിനും തെളിവുകൾ ലഭിച്ച സ്ഥിതിക്ക് ഇനി പൊലീസിന് ജോലി എളുപ്പമാകും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനും വീണ്ടും അഴിക്കുള്ളിൽ ആകാനും സാധ്യത വളരെ കൂടുതലാണ് എന്നും വാർത്തകൾ ഉണ്ട്..
Leave a Reply