
ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധ പരിപാടിയുമായി സഹകരിക്കില്ല ! ഞങ്ങളുടെ തീരുമാനം ഇതാണ് ! നിലപാട് അറിയിച്ച് ദിലീപ് ഫാന്‍സ് !
ദിലീപ് ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്നു. എന്നാൽ കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപ് സിനിമ രംഗത്ത് അത്ര സജീവമായിരുന്നില്ല. ശേഷം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷമായി ദിലീപ് കുറ്റാരോപിതനായി തന്റെ കരിയറും വ്യക്തിജീവിതവും എല്ലാം പ്രശ്നങ്ങളുടെ നടുവിലാണ് നടന്റെ ജീവിതം. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോഴും രംഗത്ത് വരുന്നത്. ഇപ്പോൾ ദിലീപിന്റെ അവസ്ഥ വളരെ മോശമാണ്, എല്ലാ രീതിയിലും ദിലീപ് ഊരാക്കുടുക്കിലേക്ക് വീണുപോയ്ക്കൊണ്ടിരിക്കുകയാണ്. ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ മുതൽ രംഗത്ത് വന്നിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ദിലീപിനെതിരെ നടക്കുന്ന വേ,ട്ട,യാ,ട,ലു,ക,ള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഒരു പ്രതിഷേധ മാർച്ച് സഘടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇത് കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് നടത്താൻ പോലീസ് അനുമതി നിഷേധിച്ചിരുന്നു. അന്ന് ഈ ഈ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് സിനിമാ സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു. ശേഷം ഇപ്പോഴിതാ വീണ്ടും മേയ് 4 ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പ്രതിഷേധ മാർച്ചും മറ്റു പരിപാടികളും നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ദിലീപ് ഒഫിഷ്യൻ ഫാൻസ് ആസോസിയേഷൻ.

ദിലീപ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട ആളുകളാണ് ഇതിനു പിന്നിലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലീപ് ഓണ്‍ലൈനിന്റെ വിശദീകരണം അറിയിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, മേയ് 4 ന്, AKMA (അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.
ഇത്തരം പ്രതിഷേധ പരിപാടികളോട് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അതുപോലെ നടന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോ,ട,തി,യില്‍ ഇരിക്കുന്ന ഒരു കേ,സി,ല്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് നീതിന്യായ കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്‍പിനും, വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആ,ക്ര,മ,ണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. എന്നായിരുന്നു ദിലീപിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പ് അറിയിച്ചത്.
Leave a Reply