
‘ജനപ്രിയൻ എന്ന പദവി അങ്ങനെ വെറുതെ കിട്ടിയതല്ല’ ! അത് അവർ അറിഞ്ഞ് തന്നതാണ് ! വേനൽ ചൂടും നോമ്പും… ദിലീപിനെ കാണാനെത്തിയത് ആയിരങ്ങൾ!
മിമിക്രി വേദികളിൽ നിന്ന് സഹ സംവിധായകനായി സിനിമയിലും അവിടെ നിന്ന് നായകനായി തുടക്കം കുറിച്ച ഗോപലകൃഷ്ണൻ എന്ന നടന്റെ വളർച്ച വളരെ അത്ഭുതകരമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തിൽ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറിൽ ഒരുപാട് പരാജയങ്ങൽ നേരിടേണ്ടി വന്ന ആളാണ്. ഇപ്പോഴും കോടതികൾ കയറി ഇറങ്ങിയുള്ള ജീവിതം ആണ് നടന്റെത്. അതിനിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ സിനിമ രംഗത്തേക്ക് ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
കൂടാതെ ദിലീപ് ഇപ്പോള്തന് പൊതു വേദികളിൽ എല്ലാം പഴയത് പോലെ സജീവമാകുകയാണ്. ഇപ്പോൾ നിരവധി പരിപാടികളിലും ഷോപ്പ് ഉദ്ഘാടനങ്ങൾക്കും ക്ഷേത്ര പരിപാടികളിലുമെല്ലാം ദിലീപ് മുഖ്യാതിഥിയായി എത്താറുണ്ട്. വളരെ വർഷങ്ങൾക്ക് ശേഷമാണ് ദിലീപ് ഇത്രത്തോളം പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. പേരിനേറ്റ കളങ്കം മായിക്കാൻ ജനങ്ങളെ കൈയ്യിലെടുക്കാനാണ് ദിലീപ് കൂടുതൽ ഇത്തരം പരിപാടികളിൽ സജീവ സാന്നിധ്യമാകുന്നതെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ദിലീപിനൊപ്പം ഇപ്പോൾ കാവ്യയും സജീവമാകുകയാണ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് മലപ്പുറം താനൂരിൽ ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന് എത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്. രാവിലെ പത്ത് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് ദിലീപ് എത്തിയപ്പോഴേക്കും ആയിരക്കണക്കിന് പേരാണ് താരത്തെ ഒരുനോക്ക് കാണാൻ തടിച്ച് കൂടിയത്. ഏവരും വളരെ ആവേശത്തോടെയാണ് ദിലീപിനെ സ്വീകരിച്ചത്. പൊരിവെയിലിലും കഠിന നോമ്പിന്റെ സമയത്തും അവയെല്ലാം സഹിച്ച് ഇത്രയേറെ ജനങ്ങൾ പ്രിയതാരത്തെ കാണാനെത്തുമെന്ന് സംഘാടകരും പ്രതീക്ഷിച്ചിരുന്നില്ല.
അതുകൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അവരും ഏറെ പണിപ്പെട്ടു. തന്നെ കാണാനായി വേനൽ ചൂട് അവഗണിച്ച് നിന്ന ആരാധകരോട് വളരെ നേരം സംസാരിച്ചശേഷമാണ് ദിലീപ് മടങ്ങിയത്. സദസിൽ നിന്നും നിരവധിപ്പേർ അദ്ദേഹത്തിന് വരച്ച ചിത്രങ്ങളും മറ്റും സമ്മാനമായി നല്കാൻ എത്തിയിരുന്നു. മാളും പരിസരപ്രദേശവും ജനങ്ങളാൽ നിറഞ്ഞതിനാൽ പല ദിക്കുകളിൽ നിന്നുമെത്തിയ സിനിമാ പ്രേമികൾ മറ്റ് കെട്ടിടങ്ങളുടെ മുകളിൽ കയറി നിന്നാണ് പ്രിയ താരത്തെ കണ്ടത്. അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഇവിടെ ഒരു കോട്ടവും സംഭവിച്ചിട്ടില്ല, ജനപ്രിയൻ എന്ന പദവി വെറുതെ കിട്ടിയതല്ല, അതിനുള്ള തെളിവാണ് ഈ ജനക്കൂട്ടമെന്നും ദിലീപ് ആരാധകർ പറയുന്നു.
Leave a Reply