
ദിലീപ് നിരപരാധി അല്ലെങ്കിൽ എന്തിന് ഇതെല്ലം ചെയ്തു ! പത്ത് ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ ! കുറിപ്പ് വൈറൽ !
ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് നിരപരാധി ആണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. കേസിലെ തുടരന്വേഷണം എല്ലാം പൂർത്തിയാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവം നടന്ന് അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ കേസിൽ വിധി വന്നിട്ടില്ല എന്നതും ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളി ദിലീപ് നിരപരാധി ആണെന്ന രീതിയിൽ വാർത്തകൾ സജീവമാകുമ്പോൾ ആദ്യമായി നടിയുടെ സഹോദരൻ പ്രതികരിച്ചിരിക്കുകയാണ്.
അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രതികരണം അറിയിച്ചിരിക്കുന്നത്. ദിലീപിനെതിരെ ചോദ്യവുമായാണ് അദ്ദേഹം എത്തിയത്. ‘ദിലീപ് നിരപരാധി എങ്കിൽ’ എന്ന തലക്കെട്ടോടെ പത്ത് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ആ ചോദ്യങ്ങൾ ഇങ്ങനെ, ഒന്നാമത്തെ ചോദ്യം.. എന്തിനു നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകള്‍ ഉണ്ടാക്കി, താന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് എന്നു വരുത്തി( ഇത് തെറ്റായിരുന്നു എന്ന് അനൂപ് ഡോക്ടര്‍ ഹൈദര്‍ സംഭാഷണം നാം എല്ലാം കേട്ടത്. എന്തിന് ഒരു നിരപരാധി ഇങ്ങനെ ചെയ്തു…

ആക്രമത്തിന്റെ വീഡിയോ ദിലീപ് അയാളുടെ വീട്ടിൽ കണ്ടു എന്ന് ബാലചന്ദ്രന് വെളിപ്പെടുത്തിരുന്നു. ഇതേ വീഡിയോ അനൂപിന്റെ മൊബൈലില്‍ നിന്നും സെക്കന്‍ഡ് ബൈ സെക്കന്‍ഡ് വിവരണം പൊ,ലീ,സ് കണ്ടെത്തി. ഒറിജിനല്‍ വീഡിയോ ദിലീപിൻറെ കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലെങ്കില്‍ ഇത് എങ്ങനെ നടക്കും. ‘ഈ ഒറ്റകാര്യം മാത്രം മതി ഈ വീഡിയോ ദിലീപിന്റെ കൈയ്യില്‍ എത്തി എന്നു മനസിലാക്കാൻ. കൂടാതെ പള്‍സര്‍ സുനി തന്നെ ദിലീപ് തന്ന കൊട്ടേഷന്‍ എന്ന് സമ്മതിച്ചു. പോരാതെ സുനി ദിലീപിന് എഴുതിയ കത്തും, കൂടാതെ സാക്ഷി മൊഴികളും മാത്രം മതി ഇത് മനസ്സില്‍ ആക്കാന്‍. ആദ്യം സാഗറിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി എങ്കിലും ഇപ്പോള്‍ സാഗര്‍ വീണ്ടും അത് സമ്മതിച്ചു കഴിഞ്ഞു. കൂടാതെ അക്രമത്തിന്റെ വീഡിയോ ദിലീപ് കണ്ടു എന്നതിനും തെളിവുകൾ ഉണ്ട്.
ഒരു നിരപരാധി എന്തിന് ക്രൈം റീ കണ്‍സ്ട്രക്ഷന്‍ ചെയ്തു… അപ്പോള്‍ കാണിക്കുന്ന ആ അറിവ്, വീഡിയോ പല തവണ കണ്ട ഒരു ആള്‍ക്ക് മാത്രമേ സാധ്യം ആകൂ. ഈ അറിവ് ഈ നിരപരാധിക്ക് എങ്ങനെ കിട്ടി. ഒരു നിരപരാധി എന്തിന് കോടതി സബ്മിറ്റ് ചെയ്യാന്‍ പറഞ്ഞ ഫോണുകള്‍ സായി ശങ്കര്‍ എന്ന ഹാക്കറിനെ ഉപയോഗിച്ച് നശിപ്പിച്ചത് എന്തിന്… ഡിജിപി ബെഹ്റ ദിലീപിനെ സംഭവം നടന്ന ശേഷം അൻപത് തവണയിൽ കൂടുതൽ വിളിച്ചത് എന്തിന്…
രാമൻപിള്ള സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് എന്തിന്, ഈ കേസിന്റെ ഫുള്‍ ഡിസ്കഷന് എങ്ങനെ നിരപരാധി ആയ ദിലീപിന്റെ വീട്ടിലെ ചാറ്റില്‍ നിന്നും ബാലചന്ദ്രന് കിട്ടി, പള്‍സറിന്റെ അമ്മയുടെ അക്കൗണ്ടില്‍ എവിടുന്ന് പണം. പള്‍സറിനെ അറിയില്ല എന്ന് പറഞ്ഞ പാവം ഏട്ടന്. എത്ര സാക്ഷികള്‍, ഫോട്ടോ, ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന് അങ്ങനെ അല്ല എന്നു പറയുന്നു, എന്തിനാണ് ഇത് അവര്‍ അനുഭവിക്കേണ്ട ശിക്ഷ ആയിരുന്നു എന്ന് അനൂപ് പറയണേ…..
Leave a Reply