‘ഇനി വരാൻ പോകുന്നത് ദിലീപിന്റെ കാലം’ ! മൾട്ടി സ്റ്റാർ ചിത്രവുമായി ദിലീപ് അരുൺഗോപി കൂട്ടുകെട്ട് വീണ്ടും ! കൂടുതൽ വിവരങ്ങൾ !

ഒരു സമയത്ത് മലയാളികൾ ഹൃദയത്തിലേറ്റിയ ജനപ്രിയ നായകനായിരുന്നു ദിലീപ്. ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ദിലീപ് സിനിമ നിർമ്മാണ രംഗത്തും വിജയം കൈവരിക്കുകയും, അങ്ങനെ മലയാള സിനിമ തന്നേണ് ദിലീപ് അടക്കി വാണിരുന്ന കാലത്താണ് വളരെ അപ്രതീക്ഷതമായി വ്യക്തി ജീവിതത്തിൽ ദിലീപിന് തിരിച്ചടികൾ നേരിടേണ്ടി വന്നതും ശേഷം സിനിമ ലോകത്തുനിന്നും ദിലീപിന് ഇടവേള എടുക്കേണ്ടി വന്നതും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ഇന്നും കോടതികൾ കയറി ഇറങ്ങുകയാണ്.

കഴിഞ്ഞ ദിവസം ലീപിന്റെ ഒരു മാസ്സ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു, സിനിമ രംഗത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോ ആയിരുന്നു ദിലീപിന്റെ ഫാൻസ്‌ പേജുകളിൽ നിറഞ്ഞത്. വിവാദങ്ങൾക്ക് ഇടയിലും വലിയ പ്രേക്ഷക ശ്രദ്ധയാണ് വീഡിയോ നേടിയത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദി​ലീ​പ്-​റാ​ഫി​ ​കൂ​ട്ടു​കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​’വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ’​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ള്‍ ഇപ്പോൾ ​ ​മും​ബയി​ല്‍​ ​പു​ന​രാ​രം​​ഭി​ച്ചിരുന്നു, ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുള്ള വീഡിയോ ആണ് ഫാൻസ്പേജുകളിൽ  നിറഞ്ഞത്. അതുമാത്രമല്ല വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥനിൽ ബോളുവുഡിൽ നിന്നും നടൻ അനുപംഖേർ എത്തുന്നുണ്ട് എന്ന വാർത്തയും പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ ദിലീപിനെ വരവ് അറിയിച്ചുകൊണ്ട് അടുത്ത ചിത്രം കൂടി അനൗൺസ് ചെയ്തിരിക്കുകയാണ്, 2017 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രാമലീല. ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത ദിലീപ് ചിത്രം ബോക്സ് ഓഫീസിൽ കളക്ഷനിൽ വലിയ വിജയമായിരുന്നു നേടിയെടുത്തത്. നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ചിത്രം നൂറുകോടി ക്ലബ്ബിലും കയറിയെന്നും പ്രഖ്യാപിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു.

ഇപ്പോഴിതാ അഞ്ചു വർഷത്തിന് ശേഷം ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അതുമാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും ദിലീപ് ശക്തമായ തിരിച്ചു വരവാണ് പ്ലാൻ ചെയ്‌തിരിക്കുന്നത്‌ എന്നതിൽ യാതൊരു സംശയവുമില്ല. അടുത്തിടെ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചുകൊണ്ട് നിരവധി സിനിമ താരങ്ങൾ എത്തിയിരുന്നു, അതിൽ നായികമാർ ആയിരുന്നു കൂടുതലും, നടി ശാലു മേനോൻ, ഗീതാ വിജയൻ, നടി പ്രവീണ അങ്ങനെ നീളുന്നു… ഫാൻസ്‌ പേജുകളിൽ ആഘോഷം തുടങ്ങി കഴിഞ്ഞു, നായികയായി കാവ്യാ മാധവനും എത്തണം എന്നാണ് ഈ കൂട്ടരുടെ ആവിശ്യം. സിനിമ വരാൻ പോകുന്നത് ദിലീപിന്റന്റെ കാലമാണ് എന്നും ഫാൻസ്‌ ഫാൻസുകാർ അവകാശപ്പെടുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *