ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ജനപ്രിയ നായകൻ ! ചിത്രത്തിൽ വമ്പൻ താരനിര ! മാസ്സ് വീഡിയോ വൈറൽ !

ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായിരുന്നു ദിലീപ്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തിൽ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറിൽ ഒരുപാട് പരാജയങ്ങൽ നേരിടേണ്ടി വന്ന ആളാണ്. ഇപ്പോഴും കോടതികൾ കയറി ഇറങ്ങിയുള്ള ജീവിതം ആണ് നടന്റെത്. അതിനിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ സിനിമ രംഗത്തേക്ക് ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദി​ലീ​പ്-​റാ​ഫി​ ​കൂ​ട്ടു​കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​’വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ’​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ള്‍ ഇപ്പോൾ ​ ​മും​ബയി​ല്‍​ ​പു​ന​രാ​രം​​ഭി​ച്ചു.​ ദി​ലീ​പ്,​ ​മക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ,​ വീ​ണ​ ​ന​ന്ദ​കു​മാ​ര്‍​ ​എ​ന്നി​വ​ര്‍​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ളി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്തു.​ ടു​ ​ക​ണ്‍​ട്രീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ദി​ലീ​പും​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​യും​ ​ഒ​രു​മി​ച്ച്‌ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കൂടാതെ ഈ ചിത്രത്തിൽ ജ​ഗ​പ​തി​ ​ബാ​ബു​ വളരെ പ്രധാനമായ ഒരു വേഷത്തിൽ അഭിനയിക്കുന്നു. ഇന്ന് വില്ലൻ വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നടനാണ് ജഗ​പ​തി​ ​ബാ​ബു​. പു​ലു​മു​രു​ക​നി​ല്‍​ ​ഡാ​ഡി​ ഗി​രി​ജ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളത്തിനും ഏറെ പ്രിയങ്കരനായി മാറിയ ആളാണ് അദ്ദേഹം. പു​ലി​മു​രു​ക​നു​ശേ​ഷം​ ​ജ​ഗ​പ​തി​ ​ബാ​ബു​വും​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​യും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും ‘വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ’നുണ്ട്.​ ​എന്നത്തേയും പോലെ ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനും കോമഡി പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.

ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാരാണ് ഉള്ളത്. വീണ നന്ദകുമാറും നടി അനുശ്രീയും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരളത്തിയിൽ അതികം ലൊക്കേഷനുകൾ ഇല്ല എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മും​ബയ്,​ ​ഡ​ല്‍​ഹി,​ ​രാ​ജ​സ്ഥാ​ന്‍,​ ​ചെ​ന്നൈ,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ​ര​ണ്ടാം​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ക്കു​ക.​ ജോ​ജു​ ​ജോ​ര്‍​ജ്,​ ​അ​ല​ന്‍​സി​യ​ര്‍​ ,​ജാ​ഫ​ര്‍​ ​സാ​ദി​ഖ് ​(​വി​ക്രം​ ​ഫൈ​യിം​ ​)​, സി​ദ്ദി​ഖ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​ഫൈ​സ​ല്‍,​ ​ഉ​ണ്ണി​രാ​ജ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​

ചിത്രത്തിന്റെ രചനയും റാഫി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ ദിലീപിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയും ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്.  ഛാ​യാ​ഗ്ര​ഹ​ണം​ ​ജി​തി​ന്‍​ ​സ്റ്റാ​നി​ല​സ്,​ ​സ്വ​രൂ​പ് ​ഫി​ലി​പ്പ്. ​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ഗ്രാ​ന്റ് ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റേ​യും​ ​ബാ​ന​റി​ല്‍​ ​എ​ന്‍.​എം​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​ദി​ലീ​പ്,​ ​പ്രി​ജി​ന്‍​ ​ജെ.​പി​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.​ ​സം​ഗീ​തം​​ ​ജ​സ്റ്റി​ന്‍​ ​വ​ര്‍​ഗീ​സ്‌,​ പി.​ആ​ര്‍.​ഒ ​ ​പി ശി​വ​പ്ര​സാ​ദ്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഒരു മാസ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *