ഇത്രയും കാലം ഞാൻ നിങ്ങളെ ഒരുപാട് ചിരിപ്പിച്ചു ! കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്.. വികാരഭരിതനായി ദിലീപ്

മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള നടമാരിൽ ഒരാളാണ് ദിലീപ്, ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറായ അദ്ദേഹം വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും അകന്നുകഴിയേണ്ടി വന്നു. അതോടെ അദ്ദേഹം കരിയറിൽ വലിയ പരാജയങ്ങൾ നേരിടുകയാണ്.  ഇപ്പോഴിതാ മുമ്പൊരിക്കൽ  ഒരു വേദിയിൽ നടത്തിയ വികാരഭരിതമായ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്,

വാക്കുകൾ ഇങ്ങനെ, എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം. കഴിഞ്ഞ പത്ത് ഇരുപത്തിയെട്ട് വർഷമായി കൊച്ചു കൊച്ചു വേഷങ്ങൾ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ. സത്യസന്ധമായി പറഞ്ഞാൽ പ്രേക്ഷകരുടെ കൈയ്യടി അതാണ് ഇന്നും എന്നെ വീഡ നിർത്തുന്നത്. പിന്നെ ഞാൻ ഇത്രയും പ്രശ്നത്തിൽ നിൽക്കുമ്പോൾ പോലും എന്നെ വിശ്വസിച്ചുകൊണ്ട് ഇത്രയും സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, സംവിധായകരേയും കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് ഈ ഞാൻ.

എന്റെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ, ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങൾക്ക് എല്ലാം അറിയാം. 150 സിനിമയോളം ഞാൻ ഇതുവരെ ചെയ്തു. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞകുറേക്കാലമായി ഞാൻ കുറെ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റർടെയിൻമെന്റ് എന്നാണ്. ഒരു നടൻ എന്ന നിലയിൽ ഞാൻ വീണ്ടുമതിനു ശ്രമിക്കും. സ്‌ട്രെസ് ഒഴിവാക്കാൻ വേണ്ടിയാണു എന്റെ സിനിമ കാണാൻ എത്തുന്നത് എന്ന് പറയാറുണ്ട്. ഇനിയും അതുപോലെ നിങ്ങളെ ചിരിപ്പിക്കുന്ന സിനിമകളുമായി ഞാൻ എത്തും, എനിക്ക് നിങ്ങളുടെ ആ പഴയ ദിലീപാകണം എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *