
‘എന്റെ രാജകുമാരിക്ക് ഇന്ന് അഞ്ചാം പിറന്നാൾ’ ! ഞങ്ങളുടെ വീടിനെ സ്വാർഗമാക്കുന്ന മാലാഖ ! കുഞ്ഞു മറിയത്തിന് ആശംസാപ്രവാഹം !
മമ്മൂട്ടിയും കുടുംബവും എന്നും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. അതിൽ ദുൽഖർ സൽമാൻ ഇന്ന് നിരവധി ആരാധകരുള്ള ഒരു ഒരു പാൻ ഇന്ത്യൻ താരമാണ്. കഴിഞ്ഞ ദിവസം തന്റെ ഉമ്മയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. വളരെ വികാരാധീതനായി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ന് ഏറ്റവും സവിശേഷമായ ദിവസമായിരുന്നു, എല്ലാ ചെറിയ കാര്യങ്ങളോടും ഉമ്മയുടെ പ്രതികരണം കാണാൻ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു. ഉമ്മക്കായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരം നിങ്ങൾ ഏറ്റവും മനസ്സില്ലാമനസ്സോടെ അനുവദിക്കുന്ന ഒരേ ഒരു ദിവസമാണ് നിങ്ങളുടെ ജന്മദിനം. ഇന്ന് നിങ്ങൾ ഏറ്റവും സന്തോഷകരമായ ജന്മദിന പെൺകുട്ടിയായി കാണപ്പെട്ടു. എന്റെ ഉമ്മാക്ക് ഒരായിരം ചക്കര… ഉമ്മ എന്നും ദുൽഖർ കുറിച്ചു.
ഇന്ന് ഇപ്പോഴിതാ തന്റെ ഏക മകൾ മറിയം അമീറ സല്‍മാന്റെ ജന്മദിനം ആണ്. തന്റെ മകൾക്ക് ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ദുൽഖർ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്റെ ബേബി ഡോളിന് അഞ്ചാം പിറന്നാൾ എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. തങ്ങളുടെ വീടിനെ നെവർലാൻഡ് ആക്കുന്ന രാജകുമാരിയാണ് മരിയം എന്ന് ദുൽഖർ കുറിച്ചിരിക്കുന്നു. മറിയത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ പരാമർശിച്ച് കൊണ്ടുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. മറിയത്തോടൊപ്പമുള്ള എല്ലാ ദിവസങ്ങളും അത്ഭുതമാണെന്നും മകളോടൊപ്പം ഇതൊരു പുതിയ ലോകമാണെന്നും താരം പറയുന്നു.

കഴിഞ്ഞ വർഷം കൊച്ചുമകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മമ്മൂക്കയും എത്തിയിരുന്നു. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നായിരുന്നു മമ്മൂക്ക കുറിച്ചത്. കൂടാതെ കുഞ്ഞ് മറിയതിന് ആശംസകൾ അറിയിച്ചുകൊണ്ട് നസ്രിയ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മുമ്മൂ. നീ ഇനി ഇത്തിരി ചെറുതല്ല. നീ ഇനി നാച്ചു മാമിയുടെ മടിയിൽ ഇരിക്കില്ല. എന്നാൽ എനിക്കിത് ചോദിക്കാൻ ഇഷ്ടമാണ്. ഇനിയും നീ വന്ന് 2 മിനിറ്റ് ഇരുന്നോളൂ. നീ അഞ്ച് വയസുകാരിയായി വളരുന്നത് ഞാനും നിരീക്ഷിക്കുകയായിരുന്നു. നമ്മുടെ മാലാഖ കുഞ്ഞേ. എനിക്ക് നിന്നെ ജീവിതത്തിലേക്ക് തിരികെ കിട്ടി. ഞാനൊരു അടിപൊളി മാമി ഹാൻ ആണ്. അതുകൊണ്ട് മാതാപിതാക്കളുമായി വിഷമം ഉണ്ടാകുമ്പോൾ ആരുടെ അടുത്തേക്ക് ഓടണമെന്ന് നിങ്ങൾക്കറിയാം. പേരൻസുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ എങ്ങോട്ടേക്ക് വരണമെന്ന് നിനക്കറിയാം അല്ലേ, എന്നുമായിരുന്നു നസ്രിയ നസീം കുറിച്ചത്.
Leave a Reply