
‘മമ്മൂട്ടിക്ക് ശേഷം അലക്സാണ്ടറായി ഇനി കുഞ്ഞിക്കയുടെ ഊഴം’ ! ആരാധകരെ ആവേശത്തിലാക്കി പുതിയ വാർത്തയുമായി ദുൽഖർ !!
കുഞ്ഞിക്ക എന്ന ദുൽഖർ എന്നും നമ്മളെ ഞെട്ടിപ്പിച്ചിട്ടുണ്ട്, അതിനുദാഹരമാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ വിജയം, ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനായി ദുൽഖർ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ലോകത്തെ ആവേശത്തിലാക്കികൊണ്ട് മറ്റൊരു വാർത്ത പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ, അലക്സാണ്ടർ’ ആണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച. ‘കുറുപ്പ്’ രണ്ടാം ഭാഗത്തിന്റെ സൂചന നൽകി അണിയറ പ്രവർത്തകർ റിലീസ് ചെയ്ത ഒരു മോഷൻ പോസ്റ്ററാണ് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിന്റെ എൻഡിൽ ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യതകളെ ബാക്കി വെച്ചിരുന്നു. ഇപ്പോഴിതാ അലക്സാണ്ടര്‍ എന്ന പേരിൽ ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്സിങ്കിയിലാണ് ആദ്യ ഭാഗത്തിന്റെ ഒടുവിൽ കുറുപ്പിനെ കാണിക്കുന്നത്. ഇപ്പോഴിതാ അലക്സാണ്ടറിനെ കേന്ദ്ര കഥാപാത്രമാക്കി കുറുപ്പിന്റെ രണ്ടാംഭാഗമല്ലാത്ത, ആദ്യ ഭാഗത്തിന്റെ പ്രമേയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ‘കുറുപ്പ്’ ഇപ്പോൾ വിജയ ചരിത്രത്തിന്റെ 50 ആം ദിവസം ആഘോഷിക്കുകയാണ്. ഈ സമയത്ത് ‘അലക്സാണ്ടർ’ ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 2022ൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുറുപ്പ് എന്ന ചിത്രം ദുൽഖറിന്റെ കരിയറിൽ ഏറ്റവും മികച്ചത് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കുറുപ്പ്’ മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ് ലഭിച്ചിരുന്നു. ദുൽഖർ ‘അലക്സാണ്ടർ’ എന്ന ടൈറ്റിൽ റോളിൽ എത്തുന്ന ഒരു ചിത്രം വരുമ്പോൾ മമ്മൂട്ടിയുടെ ആരാധകർക്ക് അത് ഇരട്ടി മധുരമാണ് സമ്മാനിക്കുക.

കാരണം മെഗാസ്റ്റാറിന്റെ കരിയറിലെ വൻ വിജയങ്ങളിലൊന്നായ ‘സാമ്രാജ്യ’ത്തില്‍ അലക്സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. അന്ന് ആ ചിത്രം വലിയ വിജയവും ഒപ്പം ആരാധകരിൽ വലിയ ആവേശവുമായിരിന്നു. വർഷങ്ങൾക്കു ശേഷം താരത്തിന്റെ മകന് തന്നെ അലക്സാണ്ടർ എന്ന പേരിൽ മറ്റൊരു അധോലോക നായകനാകുന്നത് വളരെ കൗതുകത്തോടെയാകും, ആകാഷയോടെയുമാണ് സിനിമാ ലോകം ഉറ്റു നോക്കുക. ഏതായാലും ദുൽഖറിന്റെ മാസ്സ് ലുക്കും ചിത്രത്തിന്റെ പേരും എല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ചയാകുകയാണ്. കൂടാതെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തന്നെ ഒ ടി ടി യിലും കാണാൻ സാധിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും തിയറ്ററുകൾ ആവേശത്തിലാക്കി കുറുപ്പ് എത്തിയിരിക്കുകയാണ്, മികച്ച പ്രതികരണം നേടി കുറുപ്പ് ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. സിനിമ മേഖലക്ക് ഒരു പുത്തൻ ഉണർവും പ്രതീക്ഷയും നൽകാൻ തുടക്കം കുറിച്ചത് ദുൽഖർ ചിത്രം കുറുപ്പ് തന്നെയാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളിലാണ് കുറുപ്പ് റിലീസ് ചെയ്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും സമർഥനായ കള്ളന്റെ കഥയാണ് കുറുപ്പ്, അതുകൊണ്ട് തന്നെ ഈ ചിത്രം ഏതൊരു മലയാളിക്കും ഒരു പുത്തൻ ആവേശമായിരുന്നു, ഈ ചിത്രത്തോടെ ദുൽഖർ സൽമാൻ എന്ന യുവ നടൻ സൂപ്പർ സ്റ്റാറുകളുടെ പദവിയിലേക്ക് എത്തിയിരിക്കുകയാണ്.
Leave a Reply