
അച്ഛന്റെ ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു ! അച്ഛൻ ഞങ്ങൾക്ക് തരാൻ വേണ്ടിത്തന്നെ അല്ലെ ഈ സമ്പാദിച്ചത് ! ധ്യാൻ ശ്രീനിവാസൻ !
ഇന്ന് ഏവരും ഒരുപാട് ഇഷ്ടപെടുന്ന താര കുടുംബമാണ് ശ്രീനിവാസന്റേത്, അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് സിനിമ മേഖലയിൽ വളരെ സജീവമാണ്. രണ്ടുപേരും സംവിധായകൻ എന്ന പേരിൽ വളരെ പ്രശസ്തരാണ്, അതിൽ ധ്യാൻ ശ്രീനിവാസന് ഇന്ന് ആരാധകർ കുറച്ച് കൂടുതലാണ്, അതിനു പ്രധാന കാരണം അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾ തന്നെയാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ അച്ഛൻ്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന് ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന ശ്രിക്റ്റ് ഫോർവേഡാണ് അച്ഛന്റെ ഏറ്റവും നല്ലതും മോശവുമായ സ്വഭാവമെന്നാണ് ധ്യാൻ മറുപടി നൽകിയത്. പേഴ്സണലി വരുമ്പോൾ പലർക്കും അത് ഫീലാകുവെന്നും എന്നാൽ അതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. അതുപോലെ അച്ഛൻ പറഞ്ഞതിൽ എനിക്ക് ഏറ്റവും വിഷമം തോന്നിയ ഒരു പരാമർശം എന്നത് താനൊരിക്കലും സിനിമയിൽ വരില്ലെന്ന് പറഞ്ഞതായിരുന്നു. അത് തനിക്ക് ഒരുപാട് വിഷമം വന്നിരുന്നു. എന്നാൽ താൻ സിനിമയിലെത്തിയെപ്പോൾ അത് മാറിയെന്നും അദ്ദേഹം പറയുന്നു.

മക്കളിൽ എനിക്കാണ് അച്ഛൻ എപ്പോഴും കൂടുതൽ പരിഗണന തന്നിരിക്കുന്നത്, വിനീതിന് പോലും അത്രയും സ്വാതന്ദ്ര്യം കൊടുത്തിട്ടില്ല എന്നും ധ്യാൻ പറയുന്നു. അതുപോലെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എന്റെ വീടിന്റെ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചാണ്. അത് എപ്പോള്‍ നടക്കുമെന്നാണ് എന്റെ ചിന്ത. അതു കിട്ടിയിട്ട് വേണം എനിക്ക് എന്തെങ്കിലും ചെയ്യാന്‍. പക്ഷെ, ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല. അച്ഛനും അമ്മയും എന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം.
ഇനി ഇപ്പോൾ എന്തായാലും അത് ഞങ്ങൾക്ക് ഉള്ളതാണ്, ഞങ്ങൾ മക്കൾക്ക് ഇനി ഇപ്പോൾ 50 വയസ്സാകുമ്പോഴേയ്ക്കും ഈ സ്വത്തും പണവുമൊക്കെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ഉള്ളത്. കാര്ന്നോന്മാര് മക്കള്‍ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നല്ലേ പറയുന്നത്. അത് ഇപ്പോഴെ കിട്ടിയാല്‍ വളരെ നന്നായിരുന്നു. പക്ഷെ ഞാൻ സമ്പാദിക്കുന്നത് മുഴുവനും സൂക്ഷിച്ചുവെച്ചിരിക്കുകയാണ്, അനാവശ്യമായി ഒന്നും ചിലവാക്കുന്നതേ ഇല്ല. അതുപോലെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതി വെച്ച സ്വത്തിനെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് എന്നും ധ്യാൻ പറയുന്നു.
Leave a Reply