
എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ് ! അതിന് കാരണമുണ്ട് ! എനിക്ക് ഇഷ്ടം തോന്നിയ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു ! ഫഹദ് പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടന്മാരിൽ ഒരാളാണ് നടൻ ഫഹദ് ഫാസിൽ. വളരെ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട്, സിനിമയിൽ നിലനിന്നിരുന്ന നായക സങ്കൽപ്പങ്ങളെ പാടെ തിരുത്തികുറിച്ചുകൊണ്ട് ഫഹദ് തന്റെ ജൈത്ര യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ അദ്ദേഹം ഇന്ന് മറ്റു ഭാഷകളിലും സജീവമാണ്. ഇപ്പോഴിതാ നസ്രിയയുമായുള്ള വിവാഹത്തിന് മുമ്പ് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തനിക്ക് ഇഷ്ടമുണ്ടായിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു എന്നും, തനിക്ക് സ്ത്രീകളെ ഒരുപാട് ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങളെ ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. കൂടുതലും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന, സ്ത്രീകളെ നല്ല രീതിയിൽ കാണാൻ ആഗ്രഹിക്കുന്ന ആളാണല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്. എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്. മാതൃത്വം. പ്രണയം തുടങ്ങിയ എല്ലാ കാരണങ്ങളും കൊണ്ടാണ് അത്.

എനിക്ക് വളരെ മനോഹരമായൊരു പ്രണയം ഉണ്ടായിരുന്നു, ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ ഗേൾഫ്രണ്ടായ പെൺകുട്ടിയോടായിരുന്നു അത്. ആളുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാവണം. പെണ്ണുങ്ങളോട് ഇഷ്ടം, അത് ഒരു കംഫർട്ട് ലെവൽ അനുസരിച്ചാണ്. എനിക്ക് ആണുങ്ങളുടെ അടുത്ത് ഇരിക്കുന്നതിനേക്കാൾ ഇഷ്ടം പെണുങ്ങളുടെ അടുത്ത് ഇരിക്കാനാണ്. ഞാൻ ‘അകം’ എന്നൊരു സിനിമ ചെയ്തിരുന്നു. അതിന്റെ സംവിധാനം ഒരു ലേഡി ആയിരുന്നു.
ശാലിനി എന്നായിരുന്നു പേര്, ഞാൻ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു സ്ത്രീ സംവിധായികയ്ക്ക് ഒപ്പം വർക്ക് ചെയ്യുന്നത്. അത് ഞാൻ ശരിക്കും എൻജോയ് ചെയ്തു. അവരുടെ പെർസ്പെക്ടീവ് ആണ് എനിക്ക് കുറച്ചുകൂടി അർത്ഥവത്തായി തോന്നിയത്. അതാണ് എന്നെ എക്സൈറ്റ് ചെയ്തത്. ഒരു പെൺകുട്ടി എന്നെ വിളിച്ചിട്ട് ഒരു പടം ഡയറക്റ്റ് ചെയ്യണം എന്ന് പറഞ്ഞ് കേൾക്കാൻ എനിക്ക് ഭയങ്കര ആഗ്രഹമാണ്. അങ്ങനെ ഒരു സിനിമ ചെയ്യാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്. ഞാൻ എല്ലാവരോടും വളരെ കൂളായ ആളാണ്. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. വാപ്പ ഒഴിച്ച്, അദ്ദേഹം കുറച്ച് റിസേർവ് ആണെന്നും പക്ഷെ കൂൾ ആണെന്നും ഫഹദ് പറയുന്നു.
Leave a Reply