
ഞാൻ ആ കാര്യം നസ്രിയയോടും ഫഹദിനോടും പറഞ്ഞപ്പോൾ രണ്ടുപേരും പറ്റില്ല എന്നാണ് പറഞ്ഞത് ! ആ കാര്യത്തിൽ രണ്ടുപേരും നല്ല സാമ്യമുണ്ട് ! ഫാസിൽ പറയുന്നു !
മലയാള സിനിമക്ക് വിലമതിക്കാനാകാത്ത നിരവധി സംഭാവനകൾ നൽകിയ അതുല്യ പ്രതിഭകളിൽ ഒരാളാണ് സംവിധായകനും നിർമാതാവുമായ ഫാസിൽ. ഇന്ന് അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും നിലനിർത്തികൊണ്ട് മകൻ ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമ അറിയപ്പെടുന്നതും ആരാധിക്കുന്നതുമായ നാടാണ്. ഇപ്പോഴിതാ ഫാസിൽ നിർമിച്ച് ഫഹദ് നായകനായി എത്തിയ ചിത്രം മലയൻകുഞ്ഞ് ഇന്ന് റിലീസിന് എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ തന്റെ മകനെയും മരുമകളായി നസ്രിയയയെ കുറിച്ചും ഫാസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നസ്രിയ ഒരിക്കലും സിനിമയില്‍ നിന്നും വിട്ടുപോയതായി ഇതുവരെ തോന്നിയിട്ടില്ല. അവൾ സിനിമാകുടുംബത്തിലേക്കാണ് വിവാഹം കഴിഞ്ഞ് വന്നതും. അതിനാല്‍ത്തന്നെ സിനിമ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ട്. അതുപോലെ തന്നെ നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും വളരെ അപ്‌ഡേറ്റാണ്. അവൾ ഇപ്പോൾ ഒരു പ്രൊഫഷണല്‍ ആര്‍ടിസ്റ്റല്ല, നേരത്തെ ആയിരുന്നിരിക്കാം. എന്നാൽ വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്‍പര്യമെന്നായിരുന്നു നസ്രിയയെക്കുറിച്ച് ഫാസില്‍ പറഞ്ഞത്.

അവൾ എന്ത് ചെയ്താലും അത് നൂറ് ശതമാനം ഇഷ്ടപെട്ടാണ് ചെയ്യുന്നത്, ഫഹദിനൊപ്പം ചേര്‍ന്ന് വീടിന്റെ ഇന്റീരിയറൊക്കെ ചെയ്തിരുന്നു. അതിനിടക്ക് പെട്ടെന്ന് അഭിനയിക്കാന്‍ തോന്നി. നല്ല ഒരു ക്യാരക്ടര്‍ വന്നപ്പോള്‍ അതും അഭിനയിച്ചു. മുന്നിലൊരു കഥയും ക്യാരക്ടറും വന്നാല്‍ ഇനിയും ചെയ്യും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. ചിലതൊക്കെ ഇത് ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞ് ചിലപ്പോള്‍ വിട്ടുകളയും. വിക്രം മലയാളത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു. തെലുങ്ക് സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ അത് മലയാളത്തില്‍ ചെയ്യാന്‍ പറഞ്ഞിട്ട് നസ്രിയയും ചെയ്തില്ല. ആ കാര്യത്തിൽ രണ്ടാളും തമ്മില്‍ നല്ല സാമ്യമുണ്ട്.
അവർക്ക് അവരുടെ ഉള്ളിലൊരു ഫയറുണ്ടെങ്കിലേ ആ സിനിമ ചെയ്യൂ. ചില സന്ദർഭങ്ങളിൽ മാത്രം സമ്മര്‍ദ്ദത്തിലൂടെ ചില സിനിമകൾ ചെയ്യേണ്ടി വരും. ഫഹദിന് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നസ്രിയയ്ക്ക് അതൊന്നുമില്ല. നസ്രിയ അവന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഫഹദ് കുറേക്കൂടി നന്നായി. അല്ലായിരുന്നുവെങ്കില്‍ വേറെ വഴിയൊക്കെ പോയേനെ. നസ്രിയയുടെ സാന്നിധ്യം അവന് വളരയെധികം ഹെല്‍പ് ഫുളായെന്നാണ് എനിക്ക് തോന്നുന്നത് എന്നും ഫാസിൽ പറയുന്നു.
അതുപോലെ നസ്രിയ നല്ല കഥകൾ കിട്ടുകയാണെകിൽ തീർച്ചയായും സിനിമകൾ ചെയ്യുമെന്നും, മികച്ച അവസരം ലഭിച്ചാല്‍ എല്ലാ സൗകാര്യങ്ങളും താനൊരുക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു. ഫഹദിനെ എപ്പോഴും കൂളാക്കി നിര്‍ത്താനാണ് താന്‍ ശ്രമിക്കാറുള്ളത്. അദ്ദേഹം സമ്മര്‍ദ്ദത്തിലാണെങ്കില്‍ വീട്ടിലും അതറിയാനുണ്ടാവും, അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാറുണ്ടെന്നായിരുന്നു നസ്രിയയും പറഞ്ഞിരുന്നത്.
Leave a Reply