
ഫഹദിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആളാണ് നസ്രിയ ! അവന്റെ ജീവിതത്തിൽ അതുവരെ ഇല്ലാതിരുന്ന ഒരു അടുക്കും ചിട്ടയും ഉണ്ടായി ! മരുമകളെ കുറിച്ച് ഫാസിൽ !
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഫഹദും നസ്രിയയും. ഇപ്പോഴിതാ തന്റെ മകനെ കുറിച്ചും മരുമകളെ കുറിച്ചും ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നസ്രിയയെ മരുമകളായി കിട്ടിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് താനെന്നും, മകന്റെ ജീവിതത്തിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കഴിഞ്ഞ മിടുക്കിയാണ് അവളെന്നും അദ്ദേഹം പറയുന്നു, വളരെ ക്ഷമയോടെയാണ് ഓരോ കാര്യവും നസ്രിയ കൈകാര്യം ചെയ്യുന്നത്.
ഒരിക്കലും നസ്രിയ ഒരു താരമാണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല, കാരണം അങ്ങനെ തോന്നുന്നതായ ഒരു കാര്യവും ആ കുട്ടി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നസ്രിയ. എന്റെ രണ്ട് പെണ്‍മക്കളുമായും വലിയ കൂട്ടാണ്. എല്ലാവരോടും വളരെ നന്നായിട്ടാണ് പെരുമാറുന്നത്. എപ്പോഴും ഓടി നടന്ന് സിനിമകള്‍ ചെയ്യുന്ന ആളുമല്ല. എന്നാല്‍ അപ്പോഴും നല്ലൊരു ആര്‍ട്ടിസ്റ്റായി നിലനില്ക്കാന് സാധിച്ചിട്ടുമുണ്ട് നസ്രിയയ്ക്ക്. അഭിനയത്തോടൊക്കെ വലിയ ബഹുമാനമുള്ള കുട്ടിയാണ്. ചില സിനിമകളെക്കുറിച്ച് നമ്മളോട് വന്ന് ചോദിക്കാറുണ്ട്. നസ്രിയ തെലുങ്ക് സിനിമ ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു. കാരണം തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്യാന്‍ ഒത്തിരി ദിവസം വേണ്ടിവന്നു. പക്ഷെ വളരെ ക്ഷമയോടെ അത് പഠിച്ച് പെര്‍ഫെക്ടായി ചെയ്തു.

അവളുടെ ജോലിയോട് അത്രക്ക് ഡെഡിക്കേഷനാണ് ആ കുട്ടിക്ക്. അതുപോലെ തന്നെ ഫഹദിന്റെ ജീവിതത്തിലേക്ക് നസ്രിയ വന്ന ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി, ഫഹദ് ജീവിച്ച രീതികളിലേക്ക് കടന്നുവന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. കാരണം അതുവരെയുണ്ടായിരുന്ന ഫഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്. രണ്ടുപേരും തമ്മില്‍ വല്ലാത്തൊരു സിങ്കാണുള്ളത്. രണ്ടുപേരും ഓടി നടന്ന് സിനിമകള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഒരു കഥാപാത്രം സ്വീകരിക്കുമ്പോള്‍ അത് ഫഹദിനെ എക്സൈറ്റ് ചെയ്യിക്കണം.
നസ്രിയയും സിനിമകൾ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. ഫഹദിനെ വളരെ ക്ലോസായി നിരീക്ഷിക്കുകയും ഒപ്പമുണ്ടാകുകയും ചെയ്യുന്ന ഒരു ഭാര്യയാണ്. എന്നെ സംബന്ധിച്ചിടത്തോളം നസ്രിയ നല്ല മരുമകളുമാണെന്നും അദ്ദേഹം പറയുന്നു. അവൾ സിനിമാകുടുംബത്തിലേക്കാണ് വിവാഹം കഴിഞ്ഞ് വന്നതും. അതിനാല്‍ത്തന്നെ സിനിമ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ട്. അതുപോലെ തന്നെ നസ്രിയ എല്ലാകാര്യങ്ങളെക്കുറിച്ചും വളരെ അപ്ഡേറ്റാണ്. അവൾ ഇപ്പോൾ ഒരു പ്രൊഫഷണല്‍ ആര്‍ടിസ്റ്റല്ല, നേരത്തെ ആയിരുന്നിരിക്കാം. എന്നാൽ വിവാഹശേഷം കുടുംബ ബന്ധങ്ങളിലോട്ടാണ് കൂടുതല്‍ താല്പര്യമെന്നും ഫാസിൽ പറയുന്നു.
Leave a Reply