
പള്ളീലച്ചൻ ശബരിമലയിൽ പോയാലെന്താണ് കുഴപ്പം ! ഫാദർ മനോജിന് അപ്രതീക്ഷിത വിലക്ക്, ഇനി ശുശ്രൂഷ ചെയ്യാനാവില്ല ! ഫാദറിനെ പിന്തുണച്ച് മലയാളികൾ !
ജാതിയും മതവും വേർതിരുവുകളും മനുഷ്യൻ ഉണ്ടാക്കിയതാണ്, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനം പിന്തുടരാൻ ആഗ്രഹിക്കുന്ന പുതുതമുറയാണ് ഇന്ന് നമുക്കുള്ളത്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ചർച്ചാ വിഷയമായി മാറുകയാണ്. ക്രിസ്ത്യൻ പുരോഹിതൻ റവ.ഡോ. മനോജ് കെ ജിയുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട വർത്തയാണത്.
ശബരിമല ദര്ശത്തിന് വേണ്ടി മാല ഇട്ടു 41 ദിവസത്തെ വൃതം അനുഷ്ഠിക്കുന്ന സമയത്താണ് ആദ്യഹത്തെ പുരോഹിത സ്ഥാനത്തുനിന്ന് പുറത്താക്കി എന്ന വാർത്ത വന്നത്. എന്നാൽ ഇനി എന്ത് പ്രശ്നം വന്നാലും താൻ വൃതം പൂർത്തിയാക്കി മലകയറി അയ്യനെ കാണും എന്ന ഉറച്ച തീരുമാനത്തിലാണ് ഫാദർ. ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് എല്ലാ ആചാരങ്ങളും പാലിച്ചു തന്നെയാണ് മാള കയ്യത്തിന് ഒരുങ്ങുന്നത്. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കൽ.

ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ക്രിസ്ത്യൻ പുരോഹിതനായ ഇദ്ദേഹത്തിനെതിരെ സഭാ നടപടി ഉണ്ടായിരിക്കുകയാണ്. വിശ്വാസ ലംഘനം ആരോപിച്ച് ഫാദർ മനോജിന്റെ ശുശ്രൂഷാ ലൈസൻസും തിരിച്ചറിയൽ കാർഡും സഭ റദ്ദാക്കിയത്.
എന്നാൽ സഭ തന്നെ നീക്കം ചെയ്തത് പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്നും, തനിക്കെതിരെ നടപടിയെടുത്തതെന്ന് ഫാദർ മനോജ് കേരളകൗമുദിയോട് പറഞ്ഞു. എന്ത് സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ്. ഒപ്പം മറ്റു മതങ്ങളും പഠിക്കും. ഇതിനായി മതം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ പറയുന്നു.
Leave a Reply