
എന്റെ മകൻ വലിയ ആളായി എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല ! അങ്ങനെ ചെയ്യാൻ പാടില്ല ! മമ്മൂട്ടിയുടെ ഉമ്മ പറയുന്നു !
മലയാളികളുടെ സ്വന്തം അഭിമാനമായ മമ്മൂക്ക തന്റെ എഴുപതാമത് വയസ്സിലും ഏതൊരു യുവ നടന്റെയും അതേ ചുറുചുറുക്കോടെ അദ്ദേഹം സിനിമ ലോകത്ത് താര രാജാവായി വാഴുന്നു. വൈക്കം ചെമ്പില്‍ ഇസ്മായില്‍, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ഇതിനുമുമ്പ് മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഉമ്മയുടെ വാക്കുകൾ ഇങ്ങനെ..
എനിക്ക് എന്നും അവർ മമ്മൂഞ്ഞാണ്. അഞ്ചു വർഷം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന് മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.
ചെറുപ്പം മുതൽ അവൻ കലാപരമായി ഏറെ കഴിവുകൾ ഉണ്ടായിരുന്നു. അതുപോലെ കുസൃതി കുറച്ച് കൂടുതൽ ആയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ മനസ്സിൽ സിനിമ ആയിരുന്നു. ബാപ്പയാണ് ആദ്യമായി സിനിമ കാണിക്കുന്നത്. ഒരു സിനിമ പോലും വിടുമായിരുന്നില്ലെന്നും ഉമ്മ ഓര്‍ക്കുന്നുണ്ട്. കോളേജില്‍ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയിരുന്നു. ചെറുപ്പത്തിലേ അവൻ അവന്റെ കഴിവ് തിരിച്ചറിഞ്ഞു, അതിലേക്ക് തന്നെ പോയി. ബാപ്പയ്ക്ക് മകനെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. അവന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എങ്കിലും ഏറ്റവും ഇഷ്ടം തനിയാവർത്തനവും, കാണാമറയത്തുമാണ്.

സിനിമക്ക് വേണ്ടി അവൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതുപോലെ അവന്റെ ഇഷ്ട ആഹാരം, കൊഴുവയും ചെമ്മീന്‍ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന് എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെ ആ രുചിയുള്ള മീന്‍ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന്… എന്റെ മകൻ വലിയ ആളായി എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെ ഒരിക്കലും തോന്നാൻ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്.
പക്ഷെ ഇപ്പോൾ ആകെ ഉള്ളൊരു സങ്കടം അവനെ എപ്പോഴും കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നത് മാത്രമേയുള്ളൂ. ഇപ്പോൾ ഒന്ന് കുത്തിയാണ് ഫോണിൽ കൂടി കാനവല്ലോ. പിന്നെ ദിവസവും ടിവിയിൽ അവൻ എത്ര തവണ വന്നുപോകുന്നു. അങ്ങനെ അവനെ കാണുമ്പോൾ തോന്നും ഞങ്ങള്‍ക്ക് മുമ്പില്‍ അഭിനയിച്ച, പാട്ടുപാടിയ, ഞാന്‍ ചോറുരുട്ടി കൊടുത്ത കുട്ടിയല്ലേ ഇത്, എന്റെ സ്വന്തം മമ്മൂഞ്ഞ് എന്നാകും തന്റെ ചിന്തയെന്നാണ് ഉമ്മ പറയുന്നത്…..
Leave a Reply