
ഒരു പുതിയ പാഠ്യ പദ്ധതിക്ക് ഞാൻ ഇവിടെ തുടക്കമിടുകയാണ് ! എന്റെ സ്‌കൂളിൽ ഇനി മുതൽ ഹോം വർക്കുകൾ ഇല്ല ! ഗണേഷ് കുമാറിന് കൈയ്യടി !
ഏറെ ആരാധകരുള്ള ജന പ്രതിനിധിയാണ് കെബി ഗണേഷ് കുമാർ. സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഏറെ പ്രശംസാവഹമാണ്. ഇപ്പോഴിതാ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ കൈയ്യടി നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ ഇനി മുതല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്കോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തില്‍ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളില്‍ വരട്ടെ’ ഒരു പൊതുപരിപാടിക്കിടെ ഗണേഷ് കുമാര്‍ പറഞ്ഞു.
പഠനം സ്‌കൂളിലാണ് നടക്കേണ്ടത്, കുട്ടികള്‍ക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല. അച്ഛന്റേയും അമ്മയുടേയും സ്‌നേഹം പിന്നീട് എപ്പോഴാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് അവര്‍ക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താന്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. അതില്‍ കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട് മാങ്ങയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഗണേഷ് കുമാർ പറയുന്നു.

സ്‌കൂളിൽ വരുന്ന ഒരു കുട്ടിയെ പഠിക്കാൻ ഒരു അധ്യാപകന് ആയിരം മണിക്കൂര്‍ വര്‍ഷത്തില്‍ കിട്ടുന്നുണ്ട്. അത് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അവര്‍ അമ്മയുടേയും അച്ഛന്റേയും മടിയില്‍ കയറി കളിക്കട്ടെ. അതിന്റെ വ്യത്യാസം കാണമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും താന്‍ ഉറപ്പിച്ചു പറയുന്നതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി. അതുപോലെ ഇതേ വേദിയിൽ നിലവിളക്ക് കൊളുത്താന്‍ മതപരമായ കാര്യം പറഞ്ഞ് വിസമ്മതിച്ച സിഡിഎസിനെ ഉപദേശിക്കുന്ന പോലെ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
വാക്കുകൾ ഇങ്ങനെ, പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്കുകൊളുത്താറുണ്ട്. അമ്പലത്തിൽ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണയാണ്. വിവാഹപ്പൊരുത്തമറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറയുന്നു.
Leave a Reply