
കാരണം എനിക്കറിയില്ല, പക്ഷെ മമ്മൂക്കക്ക് എന്നെ ഇഷ്ടമല്ല ! എനിക്ക് അങ്ങോട്ട് വലിയ സ്നേഹമാണ്, ഇതുവരെ ചോദിച്ചിട്ടില്ല ! കെബി ഗണേഷ് കുമാർ പറയുന്നു !
സിനിമ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന നടനാണ് കെബി ഗണേഷ് കുമാർ, നായകനായും വില്ലനായും സഹ നടനായും കൊമേഡിയനായും എല്ലാ തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും മറ്റും വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തിനിനും ലഭിക്കുന്നത്. അടുത്തിടെ ഉമ്മൻ ചാണ്ടിയെ വിമർശിച്ച വിനായകനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ എത്തുകയും അതേ രീതിയിൽ വിനായകൻ ഗണേഷ് കുമാറിനെതിരെ രംഗത്ത് വന്നതുമെല്ലാം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ അദ്ദേഹം ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂക്കയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂക്കക്ക് തന്നെ ഇഷ്ടമല്ല എന്നാണ് ഗണേഷ് കുമാർ പറയുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്.’ ‘പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടൻ എന്ന നിലയിൽ റോൾ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി. അവസാനമായി അഭിനയിച്ചത് കിങിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അത് സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല.

മമ്മൂക്കയെ കാണുമ്പോൾ വലിയ സ്നേഹമാണ്, അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്കയെ കാണാറുണ്ട്. ഞങ്ങൾ സംസാരിക്കാറുമുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യം ഞാൻ മമ്മൂക്കയെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രായം മുപ്പത്തിയാറ് വയസായിരുന്നു. ഞാൻ അന്ന് സിനിമയിലില്ല. കോളേജ് വിദ്യാർത്ഥിയായിരുന്നു. ലാലേട്ടനെ ഫോണിൽ വിളിക്കാറുണ്ട്. മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു വല്ലപ്പോഴും ജയറാം എന്നിവരെയും വിളിച്ച് സംസാരിക്കും. മുകേഷിനെ നേരിട്ട് പോയി കാണാറുണ്ട്. അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ രണ്ട് ദിവസത്തേക്ക് ചിരിക്കാനുള്ളവ കിട്ടുമെന്നും’, സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ഗണേഷ് കുമാർ പറഞ്ഞു.
അതുപോലെ തന്നെ സിനിമയിൽ ഇന്ന് ഈ നിമിഷം വരെയും ഞാൻ ആരോടും ഒരു അവസരവും ചോദിച്ച് പോയിട്ടില്ല, എല്ലാം എന്നെ തേടി വന്ന വേഷങ്ങളാണ്, വിശുദ്ധ ഖുറാനിൽ പറയുന്നതുപോലെ… നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാൻ അഭനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാനെന്നും ഗണേഷ് കുമാർ പറയുന്നു.
Leave a Reply