പറഞ്ഞ വാക്ക് പാലിച്ച് ഗണേഷ് കുമാർ ! വീട് മാത്രമല്ല വീട്ടിലേക്ക് ആവിശ്യമായ എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്തുകൊടുത്തു ! നിറഞ്ഞ മനസോടെ കൈയ്യടിച്ച് മലയാളികൾ !

നടൻ പൊതുപ്രവർത്തകൻ എന്നീ നിലകളിൽ എല്ലാം മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് കെബി ഗണേഷ് കുമാർ. പത്തനാപുരം എം എൽ എ കൂടിയായ ഗണേഷ് കുമാറിന്റെ പ്രവർത്തനങ്ങൾക്ക്  എല്ലാം വലിയ ജനപിന്തുണയാണ് അദ്ദേഹം  നൽകുന്നത്. ഇതിന് മുമ്പ് വീടില്ല എന്ന സങ്കടം അദ്ദേഹത്തെ കണ്ടു കരഞ്ഞു പറഞ്ഞ അർജുൻ എന്ന പയ്യനെ ചേർത്ത് പിടിച്ച് നിനക്ക് വീട് വെച്ചുതരിക മാത്രമല്ല, ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് നിന്നെ പടിപ്പുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ അദ്ദേഹം പറഞ്ഞതുപോലെ അർജുനും അമ്മയ്ക്കും വീട് പൂർത്തിയായിരിക്കുകയാണ്, അര്‍ജുന് വേണ്ടി നിര്‍മിച്ച വീടിന്‍റെ ഗൃഹപ്രവേശവും കഴിഞ്ഞു. അര്‍ജുന്‍ തന്നെയാണ് നിലവിളക്കുമായി വീടിനുള്ളിലേക്ക് കയറിയത്. ഗണേഷ് കുമാറും സമീപവാസികളും ചടങ്ങില്‍ പങ്കെടുത്തു. അർജുന്  വീട് വച്ച് നല്‍ക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് മറിച്ച്, ഒരു പുതിയ വീട്ടിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം വീട്ടിലൊരുക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ അർജുന് ഒരു പുതിയ സൈക്കിളും അദ്ദേഹം സമ്മാനമായി നൽകി. ഒരിക്കലും നടക്കില്ല എന്ന് കരുതിയ  വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലും അദ്ഭുതത്തിലുമാണ് അര്‍ജുനും അമ്മ അഞ്ചുവും. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് പത്തനാപുരം സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് ഗണേഷ് വാക്കുനൽകിയത്. ​വീടിന്‍റെ തറക്കല്ലിടുന്ന വിഡിയോയും അര്‍ജുനെ തന്‍റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന പറഞ്ഞ അദ്ദേഹത്തിന്റെ ആ വാക്കുകളൊക്കെ കൈയടികളോടെയാണ് മലയാളികൾ സ്വീകരിച്ചത്.

പറഞ്ഞതുപോലെ തന്നെ വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് അഞ്ച് മാസം തികയുമ്പോൾ, അർജുനും അമ്മ അഞ്ജുവിനും വീടിന്റെ താക്കോൽ അദ്ദേഹം തന്നെ കൈമാറിയിരിക്കുകയാണ്. അര്‍ജുന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീടിന്‍റെ നിര്‍മാണത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷിന്‍റെ പ്രവ്യത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തുന്നത്. നിറഞ്ഞ മനസോടെ മലയാളികൾ അദ്ദേഹത്തിന് കൈയ്യടിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *