
ട്രീറ്റ്‌മെന്റൊന്നും എടുക്കാതെയാണ് ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായത്, അടുത്തൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല ! ഗിന്നസ് പക്രുവിന്റെ ഭാര്യ പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ ഭാര്യ ഗായത്രി അജയ് പങ്കുവെച്ച കുടുംബ വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, ചേട്ടന്‍ ദേഷ്യപ്പെടാറൊക്കെയുണ്ട്. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യും. തിരക്കില്ലാത്ത സമയത്ത് ചെടി നനക്കാനും, പാചകം ചെയ്യാനുമെല്ലാം ഏട്ടനും കൂടാറുണ്ട്.
വിവാഹ ശേഷം ഒരുപാട് യാത്രകൾ പോയിരുന്നു, ഷോയ്ക്ക് പോവുമ്പോള്‍ എന്നെയും കൂട്ടുമായിരുന്നു. മോളുണ്ടായതോടെയാണ് യാത്രകള്‍ കുറച്ചത്. മോളെ യുഎസിന് കൊണ്ടുപോവണം എന്നൊരു ആഗ്രഹം മനസിലുണ്ട്. രണ്ടാമത്തെ കുട്ടി ആണാവാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനും ഗായത്രി മറുപടി നല്‍കിയിരുന്നു. പെണ്‍കുട്ടിയാവണം എന്ന് തന്നെയായിരുന്നു ആഗ്രഹിച്ചത്. പെണ്‍കുട്ടിയായാല്‍ മതിയായിരുന്നു എന്ന് ചേട്ടനും മൂത്ത മോളും എപ്പോഴും പറയുമായിരുന്നു.
ഞങ്ങളുടെ മൂന്ന് മക്കളും പെണ്കുട്ടികളായിരുന്നു, ആദ്യ കുഞ്ഞ് ജനിച്ച് 10 ദിവസമേ ജീവിച്ചിരുന്നുള്ളൂ. കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അതിന് ശേഷമാണ് ദീപ്ത മോളെ കിട്ടിയത്. 15 വര്‍ഷത്തിന് ശേഷമാണ് ചെറിയ ആള്‍ വരുന്നത്. ട്രീറ്റ്‌മെന്റൊന്നും എടുക്കാതെയാണ് ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായത്. മക്കള്‍ക്ക് പേരിട്ടത് ചേട്ടനാണ്. എന്റെ അഭിപ്രായങ്ങളും ചോദിച്ചിരുന്നു.

മക്കൾ തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. ചെറിയ ആളെ നോക്കുന്നത് ഇപ്പോൾ ചേച്ചിയാണ്. പ്രായവ്യത്യാസം ഗുണകരമായി വന്നിട്ടേയുള്ളൂ എനിക്ക്. അടുത്തൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഞങ്ങളായിട്ട് ഗ്യാപ്പ് എടുത്തതല്ല. ദൈവമായിട്ട് തന്നതാണ് രണ്ടാമത്തെ ആളെ. ദീപ്തയാണ് ഈ വീഡിയോ ഒക്കെ ഷൂട്ട് ചെയ്ത് തരുന്നത്. വീഡിയോയില്‍ വരാനൊക്കെ മടിയായിരുന്നു. പറയുന്നതില്‍ വല്ലതും തെറ്റുണ്ടെങ്കില്‍ മോള്‍ തിരുത്തും എന്ന് വിശ്വാസമുണ്ട്.
മൂത്ത ആൾക്ക് ഇപ്പോൾ പതിനഞ്ച് വയസുണ്ട്, അവൾ സിനിമയിലേക്ക് വരുന്നതിനോട് എതിർപ്പൊന്നുമില്ല പക്ഷെ പഠിച്ച് നല്ലൊരു ജോലിയൊക്കെ കിട്ടിയതിന് ശേഷം അവൾക്ക് എന്താണോ ആഗ്രഹം അങ്ങനെ ചെയ്യട്ടെ എന്നാണ്., ഞാൻ 2009 ലാണ് ഞാന്‍ ലൈസന്‍സ് എടുക്കുന്നത്. അതിന് ശേഷം രണ്ട് വര്‍ഷം വണ്ടി ഓടിച്ചിരുന്നില്ല, പേടിയായിരുന്നു എനിക്ക്. വണ്ടി എടുത്താല്‍ മാത്രമേ പേടി മാറുള്ളൂ എന്ന് ഏട്ടനെപ്പോഴും പറയുമായിരുന്നു. മോളെ സ്‌കൂളില്‍ ചേര്‍ത്തപ്പോഴാണ് വണ്ടി എടുത്ത് തുടങ്ങിയത്. ഏട്ടനാണ് എനിക്കൊപ്പം വന്ന് കോണ്‍ഫിഡന്‍സ് തന്നത്. മുട്ടിക്കോട്ടെ, നമുക്ക് പണിയാം എന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് പേടി മാറിയത്. ഇപ്പോള്‍ ഏത് വണ്ടി വേണമെങ്കിലും ഓടിക്കുമെന്നും ഗായത്രി പറയുന്നു.
Leave a Reply