
ഞാന്‍ ദിലീപേട്ടനെ വല വീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ പോവുകയാണത്രേ ! മുഖ്യ മന്ത്രിക്ക് പരാതിയുമായി ഗായത്രി സുരേഷ് !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. വിവാദങ്ങൾ കൊണ്ടുതന്നെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗായത്രി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ വാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയാണ് ഗായത്രി പ്രതികരണം അറിയിച്ചത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം പിന്നെ ഞാൻ ഇപ്പോഴാണ് ലൈവിൽ എത്തുന്നത്, ഈ കഴിഞ്ഞ ഒരു മാസമായി ഞാൻ കടന്നുപോയ്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്, ഓരോ ദിവസവും ഇന്റർനെറ്റിൽ കയറുമ്പോൾ ഇന്നെന്താണ് നിങ്ങൾ എന്നെ പറ്റി പറയുന്നത് എന്നറിയാനാണ്. നിങ്ങൾ പറയുന്നതൊക്കെ ഞാൻ സമ്മതിക്കുന്നു, ഞാൻ പൊട്ടിയാണ്, മണ്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് ഇതെല്ലം..
ഈ സമൂഹ മാധ്യമങ്ങളിൽ വളരെ വൃത്തികേടായി കമന്റ് ചെയ്യുന്നത് ഒന്നോ രണ്ടോ ലക്ഷം പേര് മാത്രമാണ്, ബാക്കിയുള്ളവര്‍ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നതല്ല കേരളം. കേരളത്തിൽ ഉള്ളവർ വളരെ ബുദ്ധിയുള്ളവരും വിവേകവുമുള്ളവരാണ്. അവര്‍ക്ക് ജോലിക്ക് പോകണം, കുടുംബം നോക്കണം നന്നായി ജീവിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ്. ഈ കുറച്ച് പേര് ചേർന്ന് കേരളത്തിലെ ആളുകളെ തരം താഴ്ത്തരുത്.
ഞാൻ മിണ്ടാതെ ഇരിക്കുന്നത്കൊണ്ട് വെറുതെ കുറെ ആരോപണങ്ങളുമായി തോന്നുന്നതൊക്കെ പറയുകയാണ്, കഴിഞ്ഞ കുറച്ച് ദിവസമായി ഞാൻ എന്റെ പേര് സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഒന്ന് രണ്ടു വാർത്തകൾ എന്നെ ഞെട്ടിച്ചു, ആ യുട്യൂബ് ചാനലിനെതിരെ റിപ്പോര്‍ട്ട് ചെയ്യാനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതിൽ പറയുന്നത് ഞാൻ യുവ നടന്മാരെ വലവീശി പിടിക്കാൻ നടക്കുകയാണ്, കൂടത്തെ ഞാൻ ഇനി ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാന്‍. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍. എനിക്ക് ഇവരെ അറിയുക പോലുമില്ല.

ദിലീപ് ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്,ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്സണലി അറിയില്ല. ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധപരമായ കാര്യമാണ്. ഇവർക്കെതിരെ ആക്ഷൻ എടുക്കണം. മാനഷ്ടം ഉൾപ്പടെ ഉള്ള വകുപ്പുകൾ പ്രകാരം ഞാൻ നടപടി എടുത്താൽ ഈ പറഞ്ഞവരെല്ലാം പെടും. എന്നെ കൊണ്ട് വെറുതെ കേസ് കൊടുപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഈ ട്രോൾസും കമന്റുകളും വളരെ മോശം ഒന്നാണ്. രു തരത്തിലുള്ള അടിച്ചമര്‍ത്തലാണ് ഇവിടെ നടക്കുന്നത്.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം എവിടെ ചെന്ന് നിൽക്കുമെന്ന് എനിക്കറിയില്ല, എന്തായാലും എനിക്കൊരു പ്രശ്നവുമില്ല കാരണം ഞാൻ അത്രയും തകർന്ന് നിൽക്കുകയാണ്. എനിക്ക് പറയാനുള്ളത് കേരള മുഖ്യമന്ത്രിയോടാണ്, സാറിനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു. ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാന്‍ തോന്നി, ട്രോള്‍സ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്സ് ഇടുന്നവര്‍ക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നും ഗായത്രി ആവിശ്യപെടുന്നു.
Leave a Reply