
ദിലീപും ആക്രമിക്കപെട്ട നടിയും അടുത്ത സുഹൃത്തുക്കളാണ് ! അവർ ഒരു വലിയ ഗ്യാങ് ആണ് ! ദിലീപിനെ കുറിച്ച് നടി ഗീത വിജയൻ !
ഏവരെയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു അഞ്ചു വർഷങ്ങൾക്ക് മുമ്പ് യുവ നടി കാറിൽ ആക്രമിക്കപ്പെട്ടത്. ശേഷം ഒരു സിനിമയെ വെല്ലുന്ന കഥാ മുഹൂർത്തങ്ങളാണ് അരങ്ങേറിയത്. സിനിമ രംഗത്തെ പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി ഗീത വിജയൻ ഈ വിഷയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ മലയാളം ന്യൂസിന് നല്കി പ്രത്യേക അഭിമുഖത്തിലാണ് ഗീത വിജയൻ ഇത് തുറന്ന് പറഞ്ഞത്.
ദിലീപും ഞാനും തമ്മിൽ അങ്ങനെ വലിയ അടുപ്പമൊന്നുമില്ല. ഞങ്ങൾ ഒരുമിച്ച് ആകെ ചെയ്ത ഒരു സിനിമ കാക്കക്കും പൂച്ചക്കും കല്യാണം ആയിരുന്നു, ആ സിനിമയിൽ ആദ്ദേഹത്തെ കാമുകി ഞാനായിരുന്നു. ശേഷം ഞാൻ ദിലീപിനെ കാണുന്നത് വെട്ടം സിനിമയുടെ സെറ്റിൽ വെച്ചാണ്, അന്നും കാണുമ്പോൾ ഹായ് എന്നൊരു വാക്ക് മാത്രം, പിന്നെ അമ്മയുടെ മീറ്റിംഗിൽ വെച്ച് കാണുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് ഹായ് ഗീത സുഖമല്ലേ എന്നൊക്കെ ചോദിക്കാറുണ്ട്. ഇതാണ് എനിക്ക് ദിലീപുമായുള്ള ബന്ധം.
ഈ ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ ഒരു സമായത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. സിനിമക്ക് പുറത്തും അവർ ആ സൗഹൃദം സൂക്ഷിച്ചവരാണ്. അതുകൊണ്ട് ഇത് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് എനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് ഇങ്ങനെ ഒക്കെ ചെയ്യുമോ എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും ഒരു സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല അതാണ്….

ഇനി ഇങ്ങനെ ഒന്നും ഒരു പെൺകുട്ടിക്കും സംഭവിക്കാതെ ഇരിക്കട്ടെ, ആ കുട്ടി പറഞ്ഞത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കിൽ അത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ദിലീപ് ഇപ്പോൾ ആരോപണ വിധേയന് മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോള്‍ ആ കുട്ടിയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല’.. ഏതായാലും സത്യം എന്തായാലും അത് പുറത്ത് വരണം.. നിയമത്തിൽ വിശ്വാസമുണ്ട് എന്നും ഗീത വിജയൻ പറയുന്നു.
അതുപോലെ താൻ സിനിമ മേഖലയിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ചും ഗീത പറഞ്ഞിരുന്നു. എന്റെ വീട്ടിൽ നിരവധി വണ്ടി ചെക്കുകൾ ഇരിപ്പുണ്ട്. സിനിമ ജീവിതത്തിൽ നല്ലതിനേക്കാളും വിഷമം വരുന്ന ഓർമകളാണ് കൂടുതലും. അതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരും. കാരണം അത്രയും സത്യസന്ധമായിട്ടാണ് ജോലി ചെയ്യുന്നത്. ഒരു സിനിമ വരുമ്പോള്‍ അതിനെ കുറിച്ച് മാത്രമല്ലല്ലോ സാമ്പത്തികം കൂടി നോക്കും. ആ പ്രതിഫലം കിട്ടുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് നമ്മള് നേരത്തെ കണക്ക് കൂട്ടും. അതുകൊണ്ട് തന്നെ കിട്ടുന്ന ചെക്കും കൊണ്ട് ഓടി ബാങ്കിൽ ചെല്ലുമ്പോൾ ആണ് പറ്റിക്കപെട്ടു എന്ന് മനസിലാകുന്നത്. വണ്ടിച്ചെക്ക് തിരിച്ച് വാങ്ങിയിട്ട് പൈസ തന്ന ആരുമില്ലെന്ന് ഗീത പറയുന്നു.
Leave a Reply