
സാറിന്റെ ഭാര്യ ശ്രീവിദ്യക്ക് സുഖമാണോ എന്ന് അവരെല്ലാം എന്നോട് ചോദിച്ചിരുന്നു ! എന്നാൽ എന്റെ മകൾ ഒരു ദിവസം സ്കൂളിൽ നിന്നും ക,രഞ്ഞുകൊണ്ട് വീട്ടിൽ വന്നു ! കെജി ജോർജ് പറയുന്നു !
മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയാണ് ശ്രീവിദ്യ. ഒരുപാട് നേരത്തെ തന്നെ നമ്മളെ വിട്ടു യാത്രയായ് ശ്രീവിദ്യ അനശ്വരമാക്കി മാറ്റിയ അനേകം കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. അതുപോലെ മലയാള സിനിമയിലെ വളരെ പ്രശസ്തനായ സംവിധായകനാണ് കെജി ജോർജ്. മുൻപൊരിക്കൽ സിദ്ധിഖ് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ ശ്രീവിദ്യക്കൊപ്പം ജോര്‍ജും പങ്കെടുത്ത ഒരുപരിപാടിയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ശ്രീവി ദ്യയുടെ ഭർത്താവിന്റെ പേരും ജോർജ് എന്നായിരുന്നത് കൊണ്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയുമായി ബന്ധമില്ലാത്ത ഒരുപാട് പേര് ഇന്നും വിചാരിക്കുന്നത് അവരുടെ ഭര്‍ത്താവായ ജോര്‍ജ് ഞാനാണെന്നാണ്. ആ സമയത്ത് ഞാൻ മദ്രാസില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റില്‍ വരുമ്പോള്‍ എയര്‍ഹോസ്റ്റസുമാര്‍ ശ്രീവിദ്യയ്ക്ക് സുഖമാണോ, ഭാര്യ ഇന്നലെ ഫ്ളൈറ്റില്‍ ഉണ്ടായിരുന്നു എന്നൊക്കെ എന്നോട് പറയുമായിരുന്നുട. ഒരേ പേര് ആയതിന്റെ തെറ്റിദ്ധാരണ ആണെന്ന് ശ്രീവിദ്യയും പറയുന്നുണ്ട്.

എന്നാൽ അതിൽ ഏറ്റവും രസകരമായ മറ്റൊന്ന്. എന്റെ മകൾ ഒരു ദിവസം കോട്ടയം ഹില്‍സ് സ്കൂളിലേക്ക് പഠിക്കാന്‍ പോയി. ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവള് ക,രഞ്ഞോണ്ട് വീട്ടില്‍ വന്നു. ‘ഡാഡീ.. മമ്മിയെ രണ്ടാമത് കെട്ടിയതാണോ… ആദ്യം കെട്ടിയത് ശ്രീവിദ്യയെ അല്ലേ എന്നുമാണ് ചോദിച്ചത്. ഇപ്പോഴും ധാരാളം ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് ഞാനൊരു വില്ലനാണെന്ന ചിന്തയും അവര്‍ക്കുണ്ടെന്നാണ് ജോര്‍ജ് പറയുന്നത്. അതൊരു രസകരമായ കാര്യമാണ്.
അതിനോടൊപ്പം അദ്ദേഹം ശ്രീവിദ്യയോട് തന്നെ പറയുന്നുണ്ട്. എന്നാലും ഇത്രയും നല്ല മനസുള്ള നിങ്ങൾക്ക് ജീവിതത്തില്‍ ഇങ്ങനെ ഒരു ദുരന്തമുണ്ടാക്കി തന്നത് ആരാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട് എന്ന്. അപ്പോൾ അതിനുള്ള മറുപടി ശ്രീവിദ്യ തന്നെ പറഞ്ഞു. ‘ആരോടാണെങ്കിലും ജീവിതത്തിൽ നമ്മുക്ക് എന്തെകിലുമൊക്കെ ത്യജിക്കേണ്ടി വരും. അത് വീട്ടിലെ പട്ടിക്കുഞ്ഞാണെങ്കിലും അങ്ങനെയാണ് വേണ്ടത്. ത്യാഗമില്ലാതെ ഒരു ജീവിതമല്ല. തുല്യത പാലിക്കുകയാണെങ്കില്‍ എന്നെങ്കിലും ആ സ്നേഹം തിരിച്ച് കിട്ടും. അത് പ്രതീക്ഷിക്കരുത്. നമ്മള് കൊടുക്കാനുള്ളത് നൂറ് ശതമാനം അങ്ങോട്ട് കൊടുക്കണം. ഇപ്പോഴാണെങ്കിലും ലവ് മ്യാരേജ് തന്നെയാണ് നല്ലതെന്ന് താന്‍ പറയുമെന്നും ശ്രീവിദ്യ പറയുന്നു.
Leave a Reply