
പലർക്കും അഹങ്കാരിയാണ് ആ മനുഷ്യൻ, എന്നാൽ അതികം ആർക്കും അറിയാത്ത ഒരു നല്ല മനസിന് ഉടമ കൂടിയാണ് അദ്ദേഹം ! ദൈവ തുല്യനാണ് ! നിർമാതാവ് പറയുന്നു !
സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും എത്തിയിട്ടും സിനിമ രംഗത്ത് ഒരുപാട് വെല്ലുവിളികൾ നേരിട്ടും അതുപോലെ പൊറുതിയുമാണ് പൃഥ്വിരാജ് എന്ന നടൻ ഇന്ന് ഈ നിലയിൽ എത്തിയത്. പലരും തുടക്കത്തിൽ രാജപ്പൻ എന്ന ഓമന പേരിട്ട് പരിഹസിച്ചിരുന്ന പലരും ഇന്ന് ആരാധനയോടെ രാജുവേട്ടൻ എന്ന് വിളിക്കാൻ ശീലിച്ചു. ഒരു നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ നിർമാതാവ്, സംവിധായകൻ, ഡിസ്ട്രിബൂട്ടർ എന്നിങ്ങനെ എല്ലാ മേഖലകളിലും അദ്ദേഹം ഇന്ന് വിജയിച്ച് നിൽക്കുകയാണ്.
ഇപ്പോഴും പ്രിത്വിരാജ് എന്ന നടൻ തന്റെ നിലപാടുകൾ കൊണ്ടും, ചില സ്വഭാവ രീതികൾ കൊണ്ടും പലർക്കും അദ്ദേഹം ഒരു അഹങ്കാരിയാണ്. അതുപോലെ തന്നെ കളിയാക്കലുകളും കുറ്റപ്പെടുത്തലും എല്ലാം നേരിടുന്നുണ്ട്. ഇപ്പോഴിതാ പ്രിത്വിരാജിന്റെ അതികം ആർക്കും അറിയാത്ത ഒരു സ്വഭാവ രീതിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിൽ അതികനാൾ നിലനിൽക്കാൻ കഴിയാതെ പോയ ഒരു നിർമ്മാതാവാണ് ഗിരീഷ് ലാൽ.
പ്രിത്വിരാജിനെ നായകനാക്കി എടുത്ത മാണിക്യക്കല്ല് എന്ന സിനിമയുടെയും അതുപോലെ മോഹൻലാൽ നായകനായി എത്തിയ റെഡ്വൈൻ എന്ന് തുടങ്ങി പത്തോളം സിനിമകൾ നിർമ്മിച്ച ഗിരീഷ് ലാൽ സാമ്പത്തികമായി ഏറെ തകർന്ന് പോയ ഒരു ആളുകൂടിയാണ്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗിരീഷിന്റെ വാക്കുകൾ ഇങ്ങനെ, ‘പൈസ എന്ന് പറഞ്ഞ് ചത്ത് കിടക്കുന്ന വ്യക്തിയല്ല. പക്ഷെ കാര്യകാരണങ്ങൾ മനസിലാക്കിയെ പെരുമാറുകയുള്ളൂ. മമ്മൂക്കയെപ്പോലെ വളരെ കുറച്ചുപേരിലെ ഞാൻ ആ സ്വഭാവം കണ്ടിട്ടുള്ളൂ.’

സാമ്പത്തികമായി ഏറെ തകർന്ന് നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരിക്കൽ സുഹൃത്തിന്റെ അമ്മയുടെ ഓപ്പറേഷന് വേണ്ടി എനിക്ക് കുറച്ച് പണം ആവശ്യമായി വന്നു. പ്രശസ്തനായ ഒരു നിർമാതാവിനോട് പണം കടം ചോദിച്ച് വെച്ചിരുന്നു. പക്ഷെ അയാൾ തരാമെന്ന് വാക്ക് പറഞ്ഞതിനാൽ ഞാൻ മറ്റൊരിടത്തും ചോദിച്ച് വെച്ചിരുന്നില്ല.’ ‘എന്നാൽ കൊടുക്കേണ്ട സമയമായപ്പോൾ ആ നിർമാതാവ് ഫോൺ എടുത്തില്ല. നിരവധി തവണ വിളിച്ചുനോക്കി മറുപടി കണ്ടില്ല. അപ്പോഴാണ് സിനിമയിൽ അടുത്തറിയാവുന്നവരുടെ മുഖങ്ങൾ ഓർത്ത് നോക്കിയത്. അങ്ങനെയിരിക്കെ പൃഥ്വിയെ ഓർമ വന്നു.’ ‘തിരക്കുള്ള വ്യക്തിയല്ലെ സഹായിക്കുമെന്ന് ഉറപ്പില്ലായിരുന്നു. രണ്ടും കൽപ്പിച്ച് വിളിച്ചു പക്ഷെ മേക്കപ്പ്മാനാണ് ഫോൺ എടുത്തത്. പൃഥ്വിയെ കിട്ടിയില്ല.
അങ്ങനെ ഞാൻ ആകെ വിഷമിച്ച് ഇരിക്കുമ്പോൾ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു, അങ്ങനെ ഞാൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം രാവിലെ ഫ്ലാറ്റിൽ വന്ന് പണം വാങ്ങിച്ചോളാൻ പറഞ്ഞു. ഞാൻ ചെന്നപ്പോൾ പറഞ്ഞതിലും അധികം പൃഥ്വിരാജ് റെഡിയാക്കി വെച്ചിരുന്നു. അന്ന് ആ നിമിഷം അദ്ദേഹത്തോട് വല്ലാത്തൊരു ബഹുമാനം തോന്നി. അങ്ങനെ ഞാൻ എന്റെ ആ സുഹൃത്തിനോട് പറഞ്ഞതും ഇത് പൃഥ്വിരാജ് പണം തന്നതിനാലാണ് നിങ്ങളെ സഹായിക്കുന്നത് എന്നുമാണ്. അവർക്കെല്ലാം ഇന്ന് ദൈവതുല്യനാണ് പൃഥ്വിരാജ്’ എന്നും ഗിരീഷ് ലാൽ പറയുന്നു.
Leave a Reply