ഗോഡ്ഫാദർ’ ചിത്രം റിലീസ് ചെയ്തിട്ട് 32 വർഷങ്ങൾ ! കിട്ടിയതിൽ കൂടുതലും വണ്ടി ചെക്കുകളാണ് ! ഇതെങ്കിലും കാശ് കിട്ടുമോ മോനെ ! ആ ചോദ്യം ഇന്നും മനസ്സിൽ നിന്നും പോയിട്ടില്ല ! വാക്കുകൾ !

മലയാള സിനിമ പ്രേമികൾക്ക് എന്നും പ്രിയങ്കരമായ സിനിമകളിൽ ഒന്നാണ് ഗോഡ്ഫാദർ. ഇന്നും മിനിസ്ക്രീനുകളിൽ ഗോഡ്ഫാദർ നിറഞ്ഞ് ഓടുകയാണ്. ആ സിദ്ദിക്ക് ലാൽ  ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോൾ 32 വർഷങ്ങൾ പിന്നിടുകയാണ്. തുടർച്ചയായി 400 ദിവസങ്ങളിലേറെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം എന്ന റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകളാണ് ഗോഡ്ഫാദർ സൃഷ്ടിച്ചിരിക്കുന്നത്.

ആനപ്പാറ അച്ചമ്മയായി പ്രായത്തെ തോൽപ്പിച്ച ആത്മവീര്യത്തോടെ നമുക്ക് മുന്നിൽ നിറഞ്ഞാടിയ ആ അതുല്യ കലാകാരി ഫിലോമിന ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. ശാരീരികമായും സാമ്പത്തികമായും മാനസികമായും ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സമയത്താണ് ഫിലോമിന ആ ചിത്രം ചെയ്യുന്നത്.  . സിദ്ധിഖ് ലാലിനൊപ്പം പ്രൊഡക്ഷൻ കൺഡ്രോളർ ആയിരുന്ന ബാബു ഷാഹിർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ  ഏറെ ശ്രദ്ധ നേടുന്നത്..

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ആ സിനിമയിൽ അച്ചമ്മയായി ഫിലോമിന ചേച്ചി തന്നെ വേണമെന്ന് സിദ്ദിഖ് ലാലിന് നിർബന്ധം ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഞാൻ ചേച്ചിയെ തേടി ഒരുപാട് അലഞ്ഞു,  പല സ്ഥലങ്ങളിലും അന്വേഷിച്ചു, പിന്നെ ചെന്നൈയിൽ സിനിമാക്കാർ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലമുണ്ട്, അവിടെയും പോയി നോക്കി പക്ഷെ കണ്ടില്ല. ഒടുവിൽ ചേച്ചിയുടെ അഡ്രസ്സ് കിട്ടി. ട്രസ്റ്റ് പുരത്തെ മേൽവിലാസമാണ് ലഭിച്ചത്. ഞാന് അവിടെ ചെന്നപ്പോൾ ശെരിക്കും ആകെ ഞെട്ടിപ്പോയി.

മലയാള സിനിമ ലോകവും മലയാളികളും ഒരുപോലെ ആരാധിക്കുന്ന, അന്യ ഭാഷാ അഭിനേതാക്കൾ അതിശയത്തോടെ നോക്കി കാണുന്ന ചേച്ചിയുടെ അപ്പോഴത്തെ അവസ്ഥ..    ഒരു ഒറ്റമുറി വീട്. ആകെ മോശം അവസ്ഥ, ഇത്രയും വലിയ ഒരു ആർട്ടിസ്റ്റ് താമസിക്കുന്ന വീട് ഇതോ എന്ന് തോന്നിപ്പിക്കും. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല് മു റി ച്ചു കളഞ്ഞ നിലയിലായിരുന്നു. കൂടാതെ ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ചേച്ചി പറഞ്ഞു എനിക്ക് വയ്യ മോനേ.

ഞാൻ ചോദിച്ചു ചേച്ചി ഇത്രയും സിനിമകൾ ഒക്കെ ചെയ്തിട്ട് ഒരു വീടുപോലും വെച്ചില്ലേ, ഓ ഇല്ല, എല്ലാവരും ഒന്നും പൈസ തരാറില്ല. ചിലര് പണം തരും. ചിലർ തരാമെന്ന് പറയും. കൂടുതലും ചെക്കുകളാണ് തരാറുള്ളത്, പക്ഷെ ആ ചെക്ക് മാറാൻ ചെല്ലുമ്പോൾ പണം ഉണ്ടാകില്ല. പിന്നെ ഞാൻ അതൊന്നും തിരക്കി പോകാറില്ല. ആരെങ്കിലും വിളിച്ചാൽ മാത്രമേ നാട്ടിൽ വരാറുള്ളൂ, കഥാപാത്രം കേട്ടപ്പോൾ ചേച്ചിക്ക് ഒരുപാട് ഇഷ്ടമായി, ഒടുവിൽ സമ്മതിച്ചു. അപ്പോൾ തന്നെ ഞാൻ 25000 രൂപയുടെ ചെക്ക് ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, മോനേ ഇത് മാറിയാല് ശരിക്കും പൈസ കിട്ടുമോ… എന്ന്..

ആ ചോദ്യം എന്നെ ഏറെ വേദനിപ്പിച്ചു, ആ പാവത്തിനെ ഇതിനുമുമ്പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന് അപ്പോൾ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കിൽ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞ് അറിയിപ്പിക്കാൻ കഴിയില്ല. ആരോഗ്യപരമായി ഏറെ അവശയായിരുന്ന ചേച്ചി സെറ്റിൽ വന്ന് ആനപ്പാറ അച്ചമ്മയായി നിറഞ്ഞാടിയപ്പോൾ ഞാൻ നോക്കി നിന്നുപോയി, ശെരിക്കും ഇവരൊക്കെയാണ് യഥാർഥ അഭിനേതാക്കൾ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി… കോടി പ്രണാമം…… എന്നും അദ്ദേഹം പറയുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *