
“നിങ്ങൾ നിങ്ങളുടെ മക്കളുടെ കാര്യം ഒന്ന് ആലോചിക്കൂ” ! ഉപദേശവുമായി എത്തിയ ആരാധകന് മറുപടിയുമായി ഗോപി സുന്ദർ !
ഒരു ദിവസം ഒരു വാർത്ത എന്ന രീതിയിലാണ് ഇപ്പോൾ അമൃതയും ജിപി സുന്ദറും. ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത വന്നത് മുതൽ തുടങ്ങിയ ബഹളം ഇന്നും കെട്ടടങ്ങിയിട്ടില്ല, ഗോപി സുന്ദർ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ സഹിതം വിമർശിച്ച് രംഗത്ത് വന്നവരും ഉണ്ട്. അഭയ എന്ന ഗായികയുമായി കഴിഞ്ഞ പത്ത് വർഷമായി ലിവിങ് റിലേഷനിൽ ആയിരുന്ന ഗോപി സുന്ദർ ഒരു സുപ്രഭാതത്തിൽ താൻ അമൃതയുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് പറഞ്ഞതോടെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഈ താരങ്ങൾ നേരിട്ടിരുന്നു. പക്ഷെ അതൊന്നും വകവെക്കാതെ തങ്ങളുടെ ജീവിതം ആഘോഷമാക്കുന്ന അമൃതയും ഗോപിയും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം നടയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചതോടെ അതിൽ ഒരു ഫോളോവർ പങ്കുവെച്ച ഒരു കമന്റും, അതിനു ഗോപി നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്. സെറ്റ് സാരിയില്‍ അമൃതയും നേരിയതും മുണ്ടും ഉടുത്ത് ഗോപി സുന്ദറിനെയും ചിത്രത്തില്‍ കാണാം. കമന്റ് ഇങ്ങനെയാണ് “നിങ്ങള്‍ അമ്ബലത്തില്‍ ആയതുകൊണ്ട് തന്നെ ഒരു കാര്യം ആലോചിക്കൂ.. ദൈവം നിങ്ങള്‍ക്ക് തന്ന നിങ്ങളുടെ മക്കളുടെ കാര്യം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്’ എന്നായിരുന്നു ആ കമന്റ്.

എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട ഗോപി ഈ കമന്റിനാണ് മറുപടിയായി പറഞ്ഞത്.”എന്റെ മകന് നിങ്ങളെ വിളിച്ച് സഹായം ചോദിക്കുകയാണെങ്കില്‍ അപ്പോള്‍ എന്നെ അറിയിക്കൂ. ഇപ്പോള്‍ അവര്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ”. എന്നായിരുന്നു മറുപടി. എന്നാൽ ഇത് കൂടാതെ ഇതേ കാര്യം പറഞ്ഞ് മറ്റൊരാളും രംഗത്ത് എത്തി. “ഗോപി സുന്ദര്‍.. താങ്കള്‍ താങ്കളുടെ മുന്നത്തെ ഇന്റര്‍വ്യൂവില്‍ കപ്പിത്താന് നഷ്ടപ്പെട്ട കപ്പലിന്റെ കാര്യം പറഞ്ഞത് ഓര്‍മയുണ്ടാകുമല്ലോ.. അതുപോലെയാണ് ജീവിതത്തിന്റെ പാതി വഴിയില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ ഉപേക്ഷിച്ചത്.
നിങ്ങൾ ഒരച്ഛനല്ലേ.. അവരെ ഒന്ന് കാണാനോ സംസാരിക്കാനോ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ… അവര്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിങ്ങള്‍ ഇപ്പോള്‍ സന്തോഷിക്കുമ്പോഴും നിങ്ങള്‍ക്ക് അവരുടെ വിഷമം മനസ്സിലാക്കാന്‍ പറ്റുന്നുണ്ടോ… ഇതായിരുന്നു കമന്റ്. ഇതിന് മറുപടിയായി ഗോപി പറഞ്ഞത്.. അവര്‍ സന്തോഷത്തിലാണ്. അവര്‍ നിങ്ങളെ സഹായത്തിന് വിളിച്ചാല്‍ എന്നോട് പറയുക. അതുവരെക്ക് വാ അടച്ച് മിണ്ടാതിരിക്കൂ.. എന്നായിരുന്നു ആ മറുപടി.
Leave a Reply