
ആ ജീവിതത്തിൽ എനിക്ക് വിശ്വാസമില്ല ! എന്റെ ഒപ്പം ജീവിച്ചവർക്ക് പരാതിയില്ല ! പിന്നെ ആരെയാണ് ഞാൻ ഇനി നോക്കേണ്ടത് ! ഗോപി സുന്ദർ !
കുറച്ചു നാളുകളായി ഗോപി സുന്ദർ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു, അതിനു പ്രധാന കാരണം അദ്ദേഹം തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കഴിഞ്ഞ പത്ത് വർഷമായി അഭയ ഹിരണ്മയി എന്ന ഗായികയുടെ ഒപ്പമായിരുന്നു താമസം. അതിനെ തുടർന്ന് നിരവധി വിമർശനങ്ങൾ ഗോപി സുന്ദർ കേൾക്കുണ്ടായിരുന്നു, ശേഷം ഒരു സുപ്രഭാതത്തിൽ താൻ അമൃതയുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ട് എത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധ നേടിയത്.
അന്ന് മുതൽ ഈ നിമിഷം വരെ അമൃതയും ഗോപി സുന്ദറും എന്നും മാധ്യമങ്ങളുടെ ഒരു ചർച്ചാ ര വിഷയമാണ്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വിമര്ശങ്ങളെ കുറിച്ച് ഗോപി സുന്ദറിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്ത് പറയുന്ന കാര്യങ്ങളിലും വിമർശനങ്ങളിലും വിഷമിയ്ക്കുന്ന ആളല്ല ഞാൻ. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി ഞാൻ മുന്നോട്ട് പോകുന്ന തന്നെ ചെയ്യും. അത് എന്റെ മാത്രം സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ, എന്നോട് വ്യക്തിപരമായി ഇടപെടുന്നവർക്ക് പ്രശ്നമില്ലാത്ത പക്ഷം മറ്റാർക്കാണ് ഇവിടെ സഹിക്കാൻ കഴിയാത്തത്. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക്.

എന്റെ കുടുംബത്തിന് എന്റെ തീരുമാനങ്ങളിൽ യാതൊരു എതിർപ്പുമില്ല. എനിക്കൊപ്പം ജീവച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് ഇവിടെ നോക്കേണ്ടത്. ഭൂമിയിൽ ഒരു വാടകക്കാരനായി വന്നവനാണ് ഞാൻ, അത് പോലെ തന്നെ നിൽക്കുന്നു, അതുപോലെ തന്നെ തിരിച്ചു പോകും. അതിൽ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ ഞാൻ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാൾക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല എന്ന് കരുതുന്ന ആളാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ജീവിതത്തിനും ഞാൻ തയ്യാറല്ല. എനിക്ക് എന്റെ സ്പേസുണ്ട്, അതിൽ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നത്. അതിലെ തീരുമാനം തീർത്തും വ്യക്തിപരമായിരിയ്ക്കും.
സെലിബ്രറ്റി ഇമേജ് ഉണ്ടെന്ന് കരുതി ഞങ്ങളും മനുഷ്യരാണ്, ഞങ്ങളുടെ സ്വാകാര്യതകൾ പരസ്യ പെടുത്തണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ്. എല്ലാവരും വന്നത് പോലെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെയല്ലേ ഞങ്ങളും വന്നത്. ലഭിയ്ക്കുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണ്. അതല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തിൽ എനിക്ക് വിശ്വാസമില്ല എന്നും ഗോപി സുന്ദർ പറയുന്നു.
Leave a Reply