പിറന്നാള്‍ ആശംസകള്‍ ഗോപിയേട്ടാ; ഗോപി സുന്ദറിന് ആശംസകളുമായി നടി അഞ്ജന മോഹൻ !

മലയാള സംഗീത ലോകത്ത് ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ആളാണ് ഗോപി സുന്ദർ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച നിരവധി പേരാണ് എത്തിയത്. 47-ാം ജന്മദിനമാണ് ഗോപിസുന്ദർ ആഘോഷിച്ചത്, നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി എന്ന കുറിപ്പോടെയാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ എത്തിയത്. ഒപ്പം മനോഹരമായ ഒരു ഫോട്ടോഫ്രെയിമും സമ്മാനമായി നല്‍കിയിട്ടുണ്ട്.

അതുപോലെ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന  അഞ്ജന മോഹൻ ഗോപി സുന്ദറിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു, മനോഹരമായ ജൻമദിനാശംസകള്‍ നേരുന്നു ഗോപിയേട്ടാ എന്നാണ് താരം കുറിച്ചത്. ഗോപിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അഞ്ജന പങ്കുവച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ​ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്ന് കുറിച്ചു കൊണ്ടാണ് മയോണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ​ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. കരിയറിലും വ്യക്തി ജീവിതത്തിലും അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ്. അതേസമയം ഴിഞ്ഞ ജന്മദിനം ഗോപി സുന്ദർ ആഘോഷിച്ചത് ഗായിക അമൃതാ സുരേഷിനൊപ്പമായിരുന്നു.

ഇരുവരും ഒരു,മിച്ച് ജീവിതം തുടങ്ങുന്നു എന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷം നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു, എന്നാൽ വെറും ഒരു വർഷം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ ഇതിന് മുമ്പും അദ്ദേഹം സംസാരിച്ചിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നര്‍ഥമുണ്ട്‌.

ഈ സ്വകാ,ര്യതയില്‍ ഇടപെടുന്നത്‌ തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്‌. ആകെ കുറച്ച്‌ സമയമാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. അത്‌ നമുക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത്‌ ജീവിതം. അത്‌ സന്തോഷമായിട്ട്‌ ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്‌. ഇപ്പോൾ ഞാൻ ‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്‌.

ഒന്നും തന്നെ എന്നെ, ബാധിക്കുന്നില്ല, എനിക്ക് ഇപ്പോൾ സിനിമയില്‍ ചാന്‍സ്‌ ഉണ്ടോ ഇല്ലയോ എന്നുള്ള.തൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണ്‌. പ്രകൃതിയും മറ്റും ആസ്വദിച്ച്‌ ഞാനവിടെ സന്തോഷമായിട്ട്‌ ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത്‌ നേടിയെടുക്കണമെന്നോ എനിക്കില്ല എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *