
ദയവായി അവളെ ജീവിക്കാൻ വിടൂ, ഏറ്റവും മികച്ച ശക്തയായ സ്ത്രീയാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക ! അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ അമൃതയും ബാലയും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായി മാറുകയാണ്, പതിനാല് വർഷമാണ് താൻ നിശ്ശബ്ദമായി ഇരുന്നത്. എന്നാൽ മകൾക്ക് വേണ്ടി താൻ ഇപ്പോൾ പ്രതികരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമൃത തന്റെ ദാമ്പത്യ ജീവിതത്തിൽ സമഭവിച്ചത് തുറന്ന് പറഞ്ഞത്. എന്നാൽ അതിനുശേഷം അമൃതക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
തനിക്കും തന്റെ കുടുംബത്തിനും നേരെ സൈബർ അറ്റാക്ക് നടക്കുന്ന സാഹചര്യത്തിൽ നിയമ നടപടിയോടെ മുൻപോട്ട് പോകുമെന്ന അമൃത തീരുമാനം അറിയിച്ചത് കഴിഞ്ഞദിവസമാണ്. പിന്നാലെ അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം കൂടി പുറത്തുവന്നു. സഹോദരി അഭിരാമി സുരേഷ് ആണ് തൻ്റെ സഹോദരി ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും ഇനി എങ്കിലും അവരെ വെറുതെ വിടണം എന്ന അപേക്ഷയുമായി എത്തിയത്. ഞാൻ നിങ്ങളെ വെറുക്കുന്നു. നിങ്ങൾക്ക് ഇപ്പോള് സമാധാനം ആയോ. ദയവായി അവളെ ജീവിക്കാൻ വിടൂ എന്ന് അപേക്ഷിച്ചുകൊണ്ട് പോസ്റ്റും പങ്കുവെക്കുകയായിരുന്നു.
എന്നാൽ അമൃതക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അഭിരാമി പറഞ്ഞിരുന്നില്ല, അതേസമയം കഴിഞ്ഞദിവസം അമൃത പോസ്റ്റ് പങ്കുവച്ചപ്പോൾ തന്നെ അമൃതയുടെ മുൻ പങ്കാളി ഗോപി സുന്ദർ പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. നിങ്ങൾ ഏറ്റവും മികച്ച ശക്തയായ സ്ത്രീയാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നാണ് ഗോപി സുന്ദർ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകളും വന്നിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് അമൃത ആശുപത്രിയിൽ ആയ വാർത്തയും പുറത്തുവന്നത്.

ബാലയുമായി വേര്പിരിഞ്ഞതിന് ശേഷം പതിനാലു വർഷത്തിന് ശേഷം ആയിരുന്നു അമൃതയും ഗോപിസുന്ദറും ലിവിംഗ് ടുഗദറിൽ ആയത്. അടുത്തിടെയാണ് ഇവർ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
അതുപോലെ സഹോദരി അഭിരാമിയും ഗോപിയെ കുറിച്ച് പറഞ്ഞിരുന്നു, ബാലയെക്കാൾ 100% നല്ലതായിരുന്നു ഗോപി സുന്ദർ എന്നും സ്വന്തം പോരായ്മകളും നന്മകളും ഉള്ള മനുഷ്യനാണ് ഗോപി സുന്ദർ എന്നും അഭിരാമിയും പറഞ്ഞിരുന്നു. ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങൾക്ക് നല്ല ബന്ധമാണ്. ആശയപരമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ അവർ തമ്മിൽ പിരിഞ്ഞുവെന്നും അഭിരാമിയും വ്യക്തമാക്കിയിരുന്നു.
Leave a Reply