
ഗോപികയുടെ പുതിയ സന്തോഷം ! ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി ! ഒരു മാറ്റവും ഇല്ലന്ന് ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഗോപിക. തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടി ആണ് ഗോപിക, മലയാളത്തിൽ ഗോപിക ചെയ്ത ചിത്രങ്ങൾ എല്ലാം വിജയ ചിത്രങ്ങൾ തന്നെ ആയിരുന്നു. നമ്മളുടെ വീട്ടിലെ ഒരു കുട്ടി എന്നരീതിയിൽ മലയാളി പ്രേക്ഷകർ ഏറെ സ്നേഹിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്, ഗോപിക എന്നറിയപെടുന്നതെങ്കിലും താരത്തിന്റെ യഥാർത്ഥപേര് ഗേളി ആന്റോ എന്നാണ്.
കേ,രളത്തിൽ തൃശ്ശൂർ ജില്ലയിൽ ഒല്ലൂർ എന്ന സ്ഥലത്താണ് ജനിച്ചത്, അച്ഛൻ ആന്റോ ഫ്രാൻസിസ്, അമ്മ ടെസ്സി ആന്റോ, താരത്തിന് ഒരു സഹോദരിയാണ് ഉള്ളത് പേര് ഗ്ലിനി എന്നാണ്. ഒല്ലൂര്‍ സെ. റാഫേല്‍ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലുമായാണ് താരം വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പഠന സമയത്ത് അവർ മിസ് കോളേജ് ആയിരുന്നു… തന്റെ പഠനം പൂർത്തിയാക്കി ഒരു എയർ ഹോസ്റ്റസ് ആകാനായിരുന്നു താരത്തിന്റെ ലക്ഷ്യം ആ സമയത്താണ് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്.
വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച ഗോപിക സിനിമയിൽ നിന്നും ഇടവേള എടുക്കുക ആയിരുന്നു. 2008 ജൂലൈ 17 ന് അയര്‍ലണ്ടില്‍ ജോലി നോക്കുന്ന അജിലേഷ്നെ വിവാഹം ചെയ്തു. സിനിമ ജീവിതം വിവാഹത്തോടെ നിര്‍ത്തുവാന്‍ തീരുമാനിക്കുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഗോപികയ്ക്ക് ഇപ്പോള്‍ രണ്ടു മക്കളാണ് ഉള്ളത്. ആമി, എയിഡന് എന്നാണ് മക്കളുടെ പേര്. ഇപ്പോഴിതാ തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ അയർലണ്ടിൽ നിന്നും നാട്ടിൽ എത്തിയ ഗോപികയുടെ സന്തോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ഗോപികയുടെ സഹോദരിയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. കുടുംബസമേതം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് വളരെ സന്തോഷവതിയായി ആണ് ഗോപികയെ ചിത്രത്തിൽ കാണുന്നത്. ചിത്രത്തിൽ ഭർത്താവും മക്കളെയും കാണാം. ഏതായാലും തങ്ങളുടെ ഇഷ്ടനടിയെ ഏറെ നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിലാണ് ആരാധകർ.
ഒരു അഭിനേത്രി എന്നതിലുപരി ഗോപിക മികച്ച ഒരു നർത്തകികൂടിയായണ്, തന്റെ ശബ്ദം തന്നെയെന്നു ഗോപിക സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതും, അത് അവരുടെ ഒരു വലിയ വിജയമായിരുന്നു എന്നുതന്നെ പറയാം. ജയസൂര്യ വിനീത് എന്നിവർ നായകനായ പ്രാണായമണിത്തൂവൽ എന്ന ആചിത്രത്തിലോടെയാണ് ഗോപിക സിനിമയിൽ എത്തുന്നത്, പക്ഷെ ആ സിനിമ പറയത്തക്ക വിജയം നേടിയിരുന്നില്ല, എന്നിരുന്നാലും ഗോപിക ആ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു അതിനു ശേഷം താരം ഫോർ ദ പീപ്പിൾ എന്ന ചിത്രം ഗോപികയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്നുതന്ന പറയാം….
Leave a Reply