
പട്ടിണി എന്ന് പറഞ്ഞാൽ ശെരിക്കും പട്ടിണി ! രാത്രിയാകുമ്പോൾ മാമ്പഴം പെറുക്കി കഴിച്ചാണ് വിശപ്പ് അടക്കിയത് ! ഇനിയും താഴെപോകാനില്ല ! ഹക്കീം ഷാ പറയുന്നു !
പ്രണയവിലാസം എന്ന ഒരൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആളാണ് നടൻ ഹക്കീം ഷാ. ആ സിനിമക്ക് മുമ്പും അദ്ദേഹം ചെറുതും വളിതുമായ നിരവധി വേഷങ്ങൾ ചെയ്തിരുന്നു എങ്കിലും ശ്രദ്ധ നേടിയതും പ്രേക്ഷകരുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങിയതും പ്രണയ വിലാസം എന്ന ചിത്രത്തിൽ കൂടിയാണ്. അഭിനയം കൊണ്ട് ഏവരെയും അതിശയിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രണയവിലാസം എന്ന സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഹക്കീം എന്ന നടൻ മാത്രമാകും ഉണ്ടായിരിക്കുക. അത്രയും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ഇപ്പോഴിതാ ജീവിതത്തിൽ താൻ താണ്ടിവന്ന വഴികൾ അത്ര സുന്ദരമായിരുന്നില്ല എന്ന് പറയുകയാണ് ഹക്കീം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കീം ഷാ മനസ് തുറന്നത്. ആ വാക്കുകൾ ഇങ്ങനെ.. കഴിഞ്ഞ പത്ത് വർഷക്കാലമായി ഞാൻ ഈ സിനിമ രംഗത്തുണ്ട്, സഹ നടനായും പല സൂപ്പർ സ്റ്റാറുകളുടെയും ഡ്യൂപ്പായും മറ്റും. ദുൽഖറിന്റെ ചാർളിയിൽ 60 ഓളം സീനുകൾ ചെയ്തത് ഞാനാണ്, പക്ഷെ കഴിഞ്ഞതിനെ ഓർത്ത് ഒരിക്കലും കുറ്റബോധമോ നഷ്ടബോധമോ ഇല്ല, ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്. നല്ല വെടിപ്പായി ഞാൻ പട്ടിണി കിടന്നിട്ടുണ്ട്.
ഞാനും എന്റെ ഒരു സുഹൃത്തുംകൂടി അന്ന് ഒരുമിച്ചാണ് താമസം, ഞങ്ങ മുഴുപട്ടിണിയിലാണ്, ആ സമയത്ത് ഞങ്ങൾക്ക് മാമ്പഴക്കാലം വളരെ സന്തോഷമാണ്. കാരണം, ഞങ്ങള്‍ പട്ടിണിയാണ്. അക്ഷാരാര്‍ത്ഥത്തില്‍ തന്നെ പട്ടിണിയാണ്. മാമ്പഴക്കാലം ആകുമ്പോള്‍ രാത്രി അവന്റെ സ്‌പ്ലെണ്ടറില്‍ കേറി എല്ലാ മാവിന്റേയും ചുവട്ടിലൂടെ പോകും. സ്‌പ്ലെണ്ടര്‍ ആകുമ്പോള്‍ പെട്രോള്‍ കുറച്ച് മതി. പോയി തിരിച്ച് വരുമ്പോഴേക്കും പത്ത് കിലോയോളം മാങ്ങയുണ്ടാകും. പലതരം മാങ്ങയുണ്ടാകും. രാത്രി മൂന്ന്-നാല് മണിയ്ക്ക് ഓരോ കട്ടന്‍ ചായയുമിട്ട് ഇത്രയും മാങ്ങയും ചെത്തി തിന്നും. മാങ്ങയാകുമ്പോള്‍ വേറൊരു കുഴപ്പമുണ്ട്. പുളിയായത് കൊണ്ട് വിശപ്പ് കൂടും. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുന്നത് കൂടുതല്‍ വിശപ്പോടെയായിരിക്കും. അങ്ങനെ ഞങ്ങള്‍ ജീവിച്ചിട്ടുണ്ട്.

ആ സമയത്തുള്ള ഒരു നാലഞ്ച് ഓണം ഞങ്ങൾ ആഘോഷിച്ചത് പച്ച പാപ്പയാവെച്ചിട്ടാണ്. പക്ഷെ ഈ ഇല്ലായ്മയെ ആശ്ലേഷിക്കാനായാല്‍ ഭയങ്കര സന്തോഷമാണ്. നെല്ലിപ്പടി എന്ന് പറയില്ലേ, അതും തലയില്‍ വച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇനിയും താഴെ പോകാനില്ല. തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിരുന്നു. വീട്ടില്‍ പറയില്ല. വീട്ടില്‍ പറഞ്ഞാല്‍ സഹിക്കില്ല. അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് ഒന്നും അവരോട് പറയാതിരുന്നത്. ഉമ്മയും വാപ്പയും ഇതറിഞ്ഞാൽ സഹിക്കില്ല. തീരെ സഹികെടുമ്പോൾ ഇടക്കൊക്കെ വീട്ടിലേക്ക് പോകും, അവിടെ ചെന്ന് തലചൊറിഞ്ഞ് ഒക്കെ നിൽക്കുമ്പോൾ അവര് കുറച്ച് കാശ് തരും.
ലൊക്കേഷനുകൾ തോറും അലഞ്ഞിട്ടുണ്ട്, നല്ല അഭിനേതാക്കള്‍ സാമ്പത്തിക പിന്തുണയില്ലാത്തിനാല്‍ ജോലിക്ക് പോകേണ്ടി വരുന്നതും പിന്നെ ജോലി തുടരേണ്ടി വരുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ഇതൊന്നും എന്നെ ബാധിക്കരുതെന്ന് ഞാന്‍ കരുതി. എന്റെ യാത്ര വളരെ പതുക്കെയുള്ളതാണ്. അതുകൊണ്ടാണ് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നതെന്നും ഹക്കീം പറയുന്നു.
Leave a Reply