
ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ് ! വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ എനിക്ക് ഇഷ്ടമാണ് ! ഹണി റോസ് പറയുന്നു !
മലയാള സിനിമ ലോകത്ത് ഇപ്പോൾ മുൻ നിര നായികമാരിൽ ഒരാളാണ് ഹണി റോസ്. മോൺസ്റ്റർ ആണ് നടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എന്നാൽ ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് എതിരെ നടക്കുന്നുണ്ട്. [പക്ഷെ അതൊന്നും താരം അതികം ശ്രദ്ധ കൊടുക്കാറില്ല.
ഇപ്പോഴതാ വിവാഹത്തെ കുറിച്ച് ആരാധകരോട് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. വിജയവാഡയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം എടുക്കാന്‍ എനിക്കിഷ്ടമാണ്. ‘ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’ എന്നായിരുന്നു ഹണി പറഞ്ഞത്. അതേസമയം, മലയാളത്തിലും തെലുങ്കിലുമായി തിരക്കുകളിലാണ് ഹണി റോസ്. ‘പൂക്കാലം’ എന്ന മലയാളം സിനിമയാണ് ഹണിയുടെതായി ഇനി ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ഹണി ഇപ്പോൾ ആന്ധ്രയിലും തെലങ്കാനയിലും ഹണി ഉദ്ഘാടനങ്ങള്‍ക്ക് എത്തുന്നുണ്ട്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി ഒറ്റ ചിത്രത്തിലൂടെ നേടിയെടുത്തത്. തെലുങ്കില്‍ താരത്തിന് ഫാന്‍ പേജുകളുമുണ്ട്. വീരസിംഹറെഡ്ഡി ഗംഭീര വിജയമായതോടെ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി നായികയാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു.

ഇവിടെ ഹാനിക്ക് എതിരെ നടക്കുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് നടിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു, എനിക്കെതിരെ നടക്കുന്നത് വളരെ ഭയനായകമായ ബോഡി ഷെയിമിങ്ങാണ്. ഞാൻ അതൊന്നും സെർച്ച് ചെയ്ത് നോക്കാറില്ല, പക്ഷെ കറങ്ങി തിരിഞ്ഞ് എല്ലാം എന്റെ മുന്നിൽ എത്താറുണ്ട്. ഇതിനൊക്കെ എന്താണ് ഞാൻ മറുപടി പറയേണ്ടത്, എന്താണ് ഞാൻ ഇവർക്ക് മുന്നിൽ തെളിയിക്കേണ്ടത്. ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലതെന്ന് എന്നാണ്…
ഒരു മര്യാദയും ഇല്ലാതെയാണ് എന്നോട് പലതും ചോദിക്കുന്നത്. ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നതാണ്. അത് ഞാൻ ആരെയാണ് ബോധിപ്പിക്കേണ്ടത്. അതുപോലെ സർജറി ചെയ്ത് മാറിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉണ്ട്. സത്യത്തിൽ ഇതൊന്നും ബാധിക്കാറില്ല. ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ നമ്മുടെമുനോട്ടുള്ള യാത്രയെ അത് ബാധിക്കും. പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എനിക്കതെ പറയാനുള്ളു എന്നും ഹണി റോസ് പറയുന്നു.
Leave a Reply