
ഇതുപോലെ ഒരു കൂടെപ്പിറപ്പ് ഞങ്ങളുടെ ഭാഗ്യമാണ് ! ഈ മനസൊന്നും എല്ലാവർക്കും കാണില്ല ! മമ്മൂക്കയുടെ ആ സഹായത്തെ കുറിച്ച് ഇബ്രാഹിം കുട്ടി !
മമ്മൂക്ക മലയാളികളുടെ അഭിമാനമാണ്. ഇന്നും മലയാള സിനിമയുടെ താരരാജാവായി തിളങ്ങി നിൽക്കുകയാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു മികച്ച മകൻ, സഹോദരൻ, ഭർത്താവ്, അച്ഛൻ എന്നിവകൂടിയാണ്. മമ്മൂക്കയെ സ്നേഹിക്കുന്നത് പോലെ തന്നെ നമ്മൾ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധിക്കുന്നു സ്നേഹിക്കുന്നു. ഇപ്പോഴിതാ തങ്ങളുടെ ഇച്ചക്കയെ കുറിച്ച് സഹോദരനും നടനുമായായ ഇബ്രാഹിം കുട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇബ്രാഹിം കുട്ടിയുടെ ആ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ സഹോദരങ്ങൾ എല്ലാം അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളത്. കുടുംബത്തിലെ മൂത്ത ആളാണ് ഇച്ചാക്ക. ഒരു പുരാതന മുസ്ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീടാണ് ഞങ്ങളുടേത്. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്. ഉപ്പയ്ക്ക് തുണിത്തരങ്ങള്‍, അരി, എന്നിവയുടെ ഹോള്‍സെയില്‍ കച്ചവടമായിരുന്നു. അന്ന് കുടുംബപരമായി ധാരാളം നെല്‍കൃഷിയും ഉണ്ടായിരുന്നു.
ചെറുപ്പം മുതൽ തന്നെ അദ്ദേഹം സഹോദരങ്ങളോട് എല്ലാവരോടും വളരെ സ്നേഹവും കരുതലുമാണ്. ഇച്ചാക്ക സിനിമയിൽ എത്തിയ ശേഷം വെറുതെ ലൊക്കേഷനിൽ പോയ എന്നോട് ഒന്ന് അഭിനയിച്ചുനോക്കാൻ അദ്ദേഹം പറയുക ആയിരുന്നു. ജീവിതത്തിൽ അങ്ങനെ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. പഠനമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ ഗൾഫിലായിരുന്നു പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. വാടക വീടുകളിലായാണ് ആദ്യമൊക്കെ താമസിച്ചത്. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഒന്നും സമ്പാദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

അതുകൊണ്ട് തന്നെ കുടുംബത്തെയും കൂട്ടി വാടക വീടുകൾ മാറി മാറിയുള്ള ജീവിതം, എല്ലാം രീതിയിലും ഞാൻ ആകെ തകർന്ന് നിന്ന അവസ്ഥയിലാണ് ഇച്ചാക്കയുടെ കരുതലും സ്സ്നേഹവും തേടിവരുന്നത്. അദ്ദേഹം എനിക്ക് തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട്, എന്നോട് മാത്രമല്ല എല്ലാ സഹോദരങ്ങളോടും അദ്ദേഹത്തിന് ഒരു പ്രത്യേക കരുതലും സ്നേഹവുമാണ് എന്നും ഏറെ വികാരാധീതനായി ഇബ്രാഹിം കുട്ടി പറയുന്നു..
അതുപോലെ തന്നെ മറ്റൊരു കാര്യവും അദ്ദേഹം പറയുന്നു. ഞങ്ങൾക്ക് ഈ ജാതകം എന്നുള്ള സംഭവമൊന്നുമില്ല പക്ഷെ അന്ന് ചെറുപ്പത്തിൽ വെറുതെ ഇച്ചാക്കയുടെ ജാതകം വാപ്പ ഏഴുതിയിരുന്നു. ആ ജാതകത്തില്‍ മമ്മൂട്ടി വിശാഖം നക്ഷത്തില്‍ ജനിച്ച ആളാണ് എന്നും ലോക പ്രശസ്തനാകുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അന്നൊന്നും ആരും അത് വലിയ കാര്യമായിട്ടെടുത്തില്ല.’ പക്ഷെ പിന്നീട് കാലം അത് തെളിയിച്ചപ്പോൾ ശെരിക്കും ഞെട്ടിപ്പോയെന്നും ഇബ്രാംഹിം കുട്ടി പറയുന്നു.
Leave a Reply